മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ യുവാവിന് അദ്ഭുത രക്ഷ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. 25 കാരനായ നസീർ എന്ന യുവാവാണ് സെപ്റ്റംബർ 9-ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ പരുക്കേറ്റത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോയിൽ നസീർ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങളുടെ കെട്ടുകൾ പരിശോധിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് പാരപെറ്റിന് മുകളിലൂടെ താഴേക്ക് വീഴുന്നത് കാണാം. താഴെ റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയിൽ വീണതിനാൽ പരുക്കിന്റെ ആഘാതം കുറഞ്ഞു. എങ്കിലും നസീറിന്റെ കാൽ ഒടിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
Jodhpur, Rajasthan ‼️
— Deadly Kalesh (@Deadlykalesh) September 18, 2025
A cloth merchant fell from the 3rd floor.
The entire incident was caught on CCTV. pic.twitter.com/MsXs8UqdlE
ബാൽക്കണിയിലെ ഒരു ചെറിയ മുറിയിൽ വസ്ത്രങ്ങളുടെ കെട്ടുകൾ സൂക്ഷിച്ചിരുന്നു. ഒരു ഗോഡൗൺ ആയാണ് ഇവർ ഇത് ഉപയോഗിച്ചിരുന്നത്. പത്ത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, നസീർ കയ്യിൽ വാട്ടർ ബോട്ടിലുമായി ബാൽക്കണിയുടെ അരികിലേക്ക് പിന്നോക്കം നടക്കുന്നത് കാണാം. പിന്നിൽ പിടിക്കാൻ തടവ് ഉണ്ടെന്ന് കരുതിയ നസീർ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത നിമിഷം മറ്റൊരാൾ ബാൽക്കണിയിലേക്ക് ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ പ്രതിഷേധം
വീഡിയോ വൈറലായതോടെ, പഴയ കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉയർന്നു. "ഇത്ര മോശം ബാൽക്കണി ഡിസൈൻ ചെയ്തവനെ ജയിലിലടയ്ക്കണം! സുരക്ഷാ ഗ്രില്ല് പോലും ഇല്ല!" എക്സ് പ്ലാറ്റ്‌ഫോമിൽ ഒരു ഉപയോക്താവ് രോഷത്തോടെ കുറിച്ചു.
അഴിമതിയാണ് ഇതിന് കാരണമെന്ന് മറ്റൊരാൾ ആരോപിച്ചു, "500 രൂപ കൈക്കൂലി വാങ്ങി ലൈസൻസ് കൊടുത്ത ഉദ്യോഗസ്ഥനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണം." മറ്റൊരാൾ കുറിച്ചു.
സുരക്ഷാ മുൻകരുതലുകൾ വേണം
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പഴയ കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ചോദ്യം ഉയരുകയാണ്. ഇത്തരം അപകടങ്ങൾ തടയാൻ ബാൽക്കണികളിൽ ഉയർന്ന പാരപെറ്റുകളും സുരക്ഷാ ഗ്രില്ലുകളും നിർബന്ധമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. അപകടത്തിൽ പരുക്കേറ്റ നസീർ ഇപ്പോൾ ചികിത്സയിലാണ്.
A young man in Jodhpur miraculously survived a fall from the third floor of a building, with the incident captured on CCTV. The viral video shows the 25-year-old businessman losing balance and falling, only to land on a scooter, which reduced the impact. He sustained a leg fracture but escaped more severe injuries, sparking debates on building safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."