HOME
DETAILS

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

  
Web Desk
September 21, 2025 | 5:55 PM

hamas not a terrorist group must strike back at israel with weapons only bombs on tel aviv will solve the issue says g sudhakaran

മലപ്പുറം: ഹമാസ് ഭീകരസംഘടനയല്ലെന്നും ആധുനിക രീതിയിലുള്ള ആയുധങ്ങൾ സമാഹരിച്ച് ഇസ്റാഈലിനെതിരെ അവർ തിരിച്ചടിച്ചാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നും സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ. ഇസ്റാഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം, അതു മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. മുസ്‌ലിം സംയുക്ത വേദി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിലാണ് നിലപാടുകൾ അദ്ദേഹം രേഖപ്പെടുത്തിയത്.

"ഹമാസ് അത്ര വലിയ ഭീകരസംഘടനയൊന്നുമല്ല, ഹമാസ് തിരിച്ചടിക്കണം, ആധുനിക ആയുധങ്ങൾ സമാഹരിക്കണം. 3000 കിലോമീറ്റർ ഒക്കെ പോകുന്ന ബോംബുകളുണ്ട്. ഇസ്റാഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം, എന്നാലെ പ്രശ്നം തീരൂ," സുധാകരൻ പറഞ്ഞു. 

ഇസ്റാഈലിന്റെ അക്രമങ്ങൾക്കെതിരെ ഹമാസിന്റെ പ്രതിരോധം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ ഡസൻ കണക്കിന് പലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. ലോകം മുൻപ് എങ്ങും കാണാത്ത ക്രൂരതയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ ദാരിദ്ര്യത്തെയും അദ്ദേഹം വിമർശിച്ചു. ഇസ്റാഈലുമായുള്ള സൗഹൃദബന്ധങ്ങൾ കാരണമാണ് രാജ്യം മൗനം പാലിക്കുന്നത്. സോവിയറ്റ് കാലഘട്ടത്തിൽ അമേരിക്കയ്ക്ക് വെസ്റ്റ് ഏഷ്യയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ നിലപാടിനെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. "എന്തിനാണ് യുഎൻ? അമേരിക്ക വീറ്റോ ചെയ്താൽ ചായകുടിച്ചു പിരിയുകയാണ് ചെയ്യുന്നത്. ആർക്കും വീറ്റോ ചെയ്യാനുള്ള അധികാരം വേണ്ട," എന്ന് അദ്ദേഹം പരിഹസിച്ചു. യുഎൻ പുനഘടനം ചെയ്യണമെന്നും, ഇറാൻ മാത്രമാണ് "ആണത്തമുള്ള" രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ-യുക്രെയിൻ യുദ്ധത്തെ അമേരിക്കയുടെയും യൂറോപ്പിന്റെയും റഷ്യയ്ക്കെതിരായ ഗൂഢാലോചനയായി അദ്ദേഹം ചിത്രീകരിച്ചു. ഉക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ നെതന്യാഹുവിനോട് താരതമ്യം ചെയ്ത് സംസാരിച്ച സുധാകരൻ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാഷ്ട്രങ്ങൾ ഉത്തരവാദിത്തമുള്ള നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിലെ കോളേജുകളിൽ യുദ്ധവിരുദ്ധ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലാത്തതിനെ സുധാകരൻ വിമർശിച്ചു. പഠനം, ജോലി നേടൽ എന്നത് മാത്രമാണ് ലക്ഷ്യം. 2004-ലെ മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നിന്നാണ് ഈ പ്രവണത തുടങ്ങിയത്. അദ്ദേഹം വേൾഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു, ആ നയങ്ങൾ വന്നു," എന്ന് അദ്ദേഹം പറഞ്ഞു. ലിബറലൈസേഷനും ഗ്ലോബലൈസേഷനും യുവാക്കളുടെ സാമൂഹിക-രാഷ്ട്രീയ ബോധത്തെ ദുർബലമാക്കിയെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ വംശഹത്യ പോലുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ കാമ്പസുകളിൽ ചർച്ചകളോ പ്രതിഷേധങ്ങളോ ഇല്ലാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

CPM leader G. Sudhakaran claimed Hamas is not a terrorist organization and urged it to retaliate against Israel with weapons, stating that bombs should target Tel Aviv.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടി.വി.കെ

National
  •  2 days ago
No Image

'അന മിന്‍കും വ ഇലൈക്കും -ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം മുഴക്കി മംദാനി

International
  •  2 days ago
No Image

മന്ത്രിയുടെ വാക്കുകൾ അപമാനിച്ചതിന് തുല്യം; പാട്ടിലൂടെ മറുപടി നൽകും, പ്രായത്തിന്റെ പക്വത കുറവുണ്ടെന്ന് വേടൻ

Kerala
  •  2 days ago
No Image

'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?

National
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ആ ഇം​ഗ്ലീഷ് ക്ലബ്ബിൽ ചേരാൻ ഒരുങ്ങി; വർഷങ്ങളായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച കഥയുടെ സത്യം വെളിപ്പെടുത്തി റൊണാൾഡോ

Football
  •  2 days ago
No Image

വിരാട് കോഹ്ലി @ 37: കളിക്കളത്തിൽ അവിശ്വസനീയം, ക്യാപ്റ്റൻസിയിൽ അത്ഭുതം! അറിയപ്പെടാത്ത 5 റെക്കോർഡുകൾ

Cricket
  •  2 days ago
No Image

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Kerala
  •  2 days ago
No Image

ഇപിഎഫ്ഒ സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയിൽ 70 കോടി രൂപയുടെ വൻ തട്ടിപ്പ്; സിഇഒ ഗോപിയും ജീവനക്കാരി ലക്ഷ്മിയും ബെംഗളൂരുവിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

International
  •  2 days ago

No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  2 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  2 days ago
No Image

അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ല, 2 മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'ഹൈഡ്രജന്‍ ബോംബ് അല്ല ഹരിയാന ബോംബ്' ഹരിയാനയില്‍ നടന്നതും വന്‍ തട്ടിപ്പ്, വിധി അട്ടിമറിച്ചു, ഒരാള്‍ 22 വോട്ട് വരെ ചെയ്തു; 'H' ഫയല്‍ തുറന്ന് രാഹുല്‍ 

National
  •  2 days ago