ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമായാണ് ജനങ്ങൾ സ്വർണത്തെ കാണുന്നത്. ഭരണാധിപന്മാരും അങ്ങനെ തന്നെയാണ് സ്വർണത്തെ നോക്കി കാണുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സാമ്പത്തിക ശക്തിയുടെയും സ്ഥിരതയുടെയും പ്രതീകമായ സ്വർണ ശേഖരത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. സ്വർണം രാജ്യങ്ങളെ പണപ്പെരുപ്പത്തിൽ നിന്നും കറൻസി മൂല്യത്തകർച്ചയിൽ നിന്നും സംരക്ഷിക്കുന്ന ഒരു കവചമാണ്.
സ്വർണം ഒരു രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്. ഡിജിറ്റൽ പേയ്‌മെന്റുകളും ക്രിപ്‌റ്റോകറൻസികളും വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോഴും, സ്വർണത്തിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2025-ലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള എട്ട് രാജ്യങ്ങൾ ഇവയാണ്:
1. അമേരിക്ക
സ്വർണ ശേഖരത്തിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. 8,133.46 ടൺ സ്വർണം കൈവശം വച്ചിരിക്കുന്ന യുഎസ്, 2000 മുതൽ 2025 വരെ ശരാശരി 8,134.78 ടൺ സ്വർണം നിലനിർത്തിയിട്ടുണ്ട്.
2. ജർമ്മനി
3,350.25 ടൺ സ്വർണവുമായി ജർമ്മനിയാണ് രണ്ടാം സ്ഥാനത്ത്. 2000-നും 2025-നും ഇടയിൽ ശരാശരി 3,398.28 ടൺ സ്വർണം ജർമ്മനി കൈവശം വച്ചിരുന്നു.
3. ഇറ്റലി
ഇറ്റലി സ്ഥിരമായി 2,451.84 ടൺ സ്വർണം ശേഖരം നിലനിർത്തുന്നു. 2025-ന്റെ രണ്ടാം പാദത്തിലും ഇത് മാറ്റമില്ലാതെ തുടരുകയാണ്.
4. ഫ്രാൻസ്
2,437 ടൺ സ്വർണവുമായി ഫ്രാൻസാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 2002-ൽ 3,000 ടണ്ണിന് മുകളിലായിരുന്ന ശേഖരം 2012-ഓടെ 2,435.38 ടണ്ണായി കുറഞ്ഞു.
5. റഷ്യ
2,329.63 ടൺ സ്വർണവുമായി റഷ്യയാണ് പട്ടികയിൽ അഞ്ചാമത്. 2024-ന്റെ രണ്ടാം പാദത്തിൽ 2,335.85 ടൺ എന്ന റെക്കോർഡ് നേട്ടം റഷ്യ സ്വന്തമാക്കിയിരുന്നു.
6. ചൈന
2,279.6 ടൺ സ്വർണവുമായി ചൈനയാണ് ആറാം സ്ഥാനത്ത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായി സ്വർണ്ണ ശേഖരം വർധിപ്പിക്കുന്നു. ഇത് അവരുടെ സാമ്പത്തിക ശക്തിയെ തുറന്നുകാട്ടുന്നു.
7. സ്വിറ്റ്സർലൻഡ്
ചെറിയ രാജ്യമാണെങ്കിലും, 1,040 ടൺ സ്വർണവുമായി സ്വിറ്റ്സർലൻഡാണ് ഏഴാം സ്ഥാനത്ത്. സ്വിസ് നാഷണൽ ബാങ്കാണ് ഈ ശേഖരം കൈകാര്യം ചെയ്യുന്നത്.
8. ഇന്ത്യ
നമ്മുടെ ഇന്ത്യയാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. 2025-ന്റെ രണ്ടാം പാദത്തിൽ 880 ടൺ സ്വർണ്ണവുമായി ഇന്ത്യ റെക്കോർഡ് സ്ഥാപിച്ചു. 2000 മുതൽ 2025 വരെ ശരാശരി 531 ടൺ സ്വർണമായിരുന്നു ഇന്ത്യയുടെ പക്കൽ. എന്നാൽ ഇപ്പോൾ ശേഖരം ഗണ്യമായി വർധിച്ചു.
സ്വർണത്തിന്റെ പ്രാധാന്യം
പണപ്പെരുപ്പത്തിനെതിരെയും കറൻസി മൂല്യത്തകർച്ചയ്ക്കെതിരെയും ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ സ്വർണം സംരക്ഷിക്കുന്നു. ഡിജിറ്റൽ കറൻസികൾ ജനപ്രിയമാകുമ്പോഴും, സ്വർണം ഇപ്പോഴും ഒരു രാജ്യത്തിന്റെ ആസ്തിയുടെ മുഖ്യ ഘടകമാണ്. ഇന്ത്യയുടെ 880 ടൺ സ്വർണ ശേഖരം, നമ്മുടെ സാമ്പത്തിക ശക്തിയുടെ തെളിവാണ്.
discover the countries holding the world's largest gold reserves, with india ranking among the top ten according to the latest world gold council data. gold remains a key asset for economic stability, and india's growing reserves highlight its financial strength. learn where india stands and which nations lead the list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."