മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ
മധ്യപ്രദേശ്: മുസ്‌ലിം സെയിൽസ്മാൻമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ മകൻ. മധ്യപ്രദേശിലെ മുതിർന്ന ബിജെപി എം.എൽ.എ മാലിനി ലക്ഷ്മണ്‍ സിംഗ് ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗർ ആണ് ഇൻഡോറിലെ പ്രശസ്തമായ ഷീതലമാതാ മാർക്കറ്റിലെ 501-ഓളം വരുന്ന കടകളിൽ വിദ്വേഷ ക്യാമ്പയിനുമായി കയറിയിറങ്ങുന്നത്. ഭാവിയിൽ മുസ്‌ലിം യുവാക്കളെ കടകളിൽ നിയമിക്കരുതെന്ന നിർദേശം നൽകിയിട്ടാണ് ബി.ജെ.പി എംഎൽഎയുടെ മകൻ മടങ്ങുന്നതെന്നും വ്യാപാരികൾ പറയുന്നു.
കടയുടമകളായ മുസ്‌ലിംകൾ രണ്ട് മാസത്തിനുള്ളിൽ കടകൾ ഒഴിയണമെന്നും, ഇടക്കിടെ ആധാർ കാർഡുകൾ പരിശോധിച്ച് നടപടി ഉറപ്പാക്കണമെന്നും പറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. ഇൻഡോറിലെ പഴയതും പ്രശസ്തവുമായ സ്ത്രീകളുടെ വസ്ത്രവിപണി കേന്ദ്രമാണ് ഷീതലമാതാ മാർക്കറ്റ്. പതിറ്റാണ്ടുകളായി ഹിന്ദു-മുസ്‌ലിം ജീവനക്കാര്‍ സമാധാനപരമായി ജോലി ചെയ്യുന്ന സ്ഥലമാണ്.
ഇതുവരെ ഇവിടെ യാതൊരു പ്രശ്നവും ഇല്ലെന്ന് മാത്രമല്ല അങ്ങനെ ഒരു വർഗീയ ചിന്താഗതി വച്ചു പുലർത്തുന്നവരല്ല ഇവിടെ ജോലിചെയ്യുന്നവരെന്നും വ്യാപാരികൾ പറഞ്ഞു. അത് തികച്ചും ആളുകളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള ഗൂഢലക്ഷ്യം തന്നെയാണെന്നും വ്യാപാരികൾ പറയുന്നു. മുസ്‌ലിം യുവാക്കളുടെ ജീവിതമാർഗത്തെ നശിപ്പിക്കുക എന്ന ഉദേശമാണ് പിന്നിലെന്നും വ്യാപാരികൾ പറയുന്നു.
മുസ്‌ലികളായ സ്ത്രീകൾക്ക് സാധനങ്ങൾ വാങ്ങാൻ വരാം, പക്ഷേ വിൽപ്പനക്കാരായി മുസ്‌ലിം പുരുഷന്മാരെ അനുവദിക്കില്ല എന്ന പരാമർശം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന ഏകദേശം പകുതിയോളം ഉപഭോക്താക്കളും മുസ്‌ലിം സമുദായത്തിലുള്ളവരാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇത് ബി.ജെ.പി നേതാവിന്റെ മകന് ഇഷ്ടപ്പെടുന്നില്ല . അതിനാൽ നടത്തുന്ന തുറന്ന വിദ്വേഷമാണിതെന്നും വ്യാപാരികൾ വ്യക്തമാക്കി.
വർഷങ്ങളായി ഹിന്ദു-മുസ്‌ലിം ജീവനക്കാർ സമാധാനത്തോടെ പ്രവർത്തിക്കുന്ന സ്ഥലത്ത് മുസ്‌ലിംകളെ 'ജിഹാദി'കളായി ചിത്രീകരിക്കുന്നത് രാഷ്ട്രീയത്തിനായുള്ള വിഷം മാത്രമാണ് എന്ന് വസ്ത്ര വ്യാപാരി അബ്ദുൽ റഹ്മാൻ പറഞ്ഞു. "ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, യുപിഎസ്‌സി ജിഹാദ് എന്നിങ്ങനെ ഓരോന്നും ഉപയോഗിച്ച് ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുകയാണ് ലക്ഷ്യം എന്ന് കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് ഷബാന ഹസ്സൻ പറഞ്ഞു. 2021-ൽ കോമഡിയൻ മുനവ്വർ ഫറൂക്വിക്കെതിരെ വ്യാജ കേസ് നൽകിയ ആളാണ് ഏകലവ്യ സിംഗ് ഗൗർ. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നു എന്ന വ്യാജ ആരോപണത്തിൽ മുനവ്വറിനെ ജയിലിലടച്ചെങ്കിലും കേസിൽ കുറ്റക്കാരനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെ വെറുതെ വിട്ടു.
ബി.ജെ.പി നേതാവിന്റെ മകന്റെ വിദ്വേഷ പരാമർശനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. "ബിജെപി സർക്കാർ ജനങ്ങളെ മതപരമായി, സാമൂഹികമായി, ജാതിപരമായി തർക്കത്തിലേക്ക് തള്ളിയിടുകയാണ്. ഇന്ത്യയിൽ എല്ലാവർക്കും തുല്യാവകാശമുണ്ട്. വിഷയത്തിൽ ഇൻഡോർ ജില്ലാ കളക്ടറും കമ്മീഷണറും നടപടി എടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
In Indore's Sheetlamata Market, Ekalavya Gaur, son of senior BJP MLA Malini Laxman Singh Gaur, has sparked controversy by demanding the immediate dismissal of Muslim salesmen from 501 shops. Citing "love jihad" allegations, he instructed shop owners not to hire Muslim youths in the future and warned of periodic Aadhaar checks to enforce compliance. The move, part of a hate campaign, has drawn sharp criticism for targeting a community and threatening the market’s harmony, with calls for action from authorities to curb communal tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."