HOME
DETAILS

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

  
Web Desk
September 21, 2025 | 6:13 PM

know more about the reduced prices of life-saving medicines following the new gst reforms

തിരുവനന്തപുരം: പുതുക്കിയ ജിഎസ്ടി സ്ലാബുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജീവന്‍ രക്ഷാമരുന്നകള്‍ക്ക് വിലകുറയും. നിലവിലെ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്കാണ് നികുതിയളവ് അനുവദിച്ചിട്ടുള്ളത്. ഇതോടെ കാന്‍സര്‍, ഹീമോഫീലിയ, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്നിവ ഉള്‍പ്പെടെ 34ഓളം മരുന്നുകളുടെ ജിഎസ്ടിയാണ് പൂര്‍ണ്ണമായും ഒഴിവായത്. 

രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, നാഡി-ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ എന്നിവക്ക് ജിഎസ്ടി അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് നിലവിലുള്ള അഞ്ച് ശതമാനം ജി.എസ്.ടി തുടരും.

ഹീമോഫീലിയ രോഗികള്‍ക്കുള്ള എമിസിസുമാബ് ഇന്‍ജക്ഷന്‍ ഒരു ഡോസിന് 2.94 ലക്ഷം രൂപ ഉണ്ടായിരുന്നത് 2.59 ലക്ഷമായി കുറഞ്ഞു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികള്‍ക്കുള്ള റിസ്ഡിപ്ലാം പൗഡറിന് വിപണിവില 6.09 ലക്ഷം രൂപയില്‍ നിന്ന് 5.36 ലക്ഷമായി. ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇന്‍ജക്ഷന് 79,853 രൂപയുള്ളത് 70,000 ആയി കുറയും. 

ജിഎസ്ടി പരിഷ്കരണം; വില കുറയുന്നവ അറിയാം

*വെണ്ണ, നെയ്യ്, കണ്ടന്‌സ്ഡ് മിൽക്ക് തുടങ്ങിയ പാലുൽപന്നങ്ങൾ

* ബിസ്‌ക്കറ്റ്, സ്‌നാക്‌സ്, ജ്യൂസ് പോലുള്ള പാക്ക്ഡ് ഫുഡ്‌സ് 

*ഷാമ്പു, ഹെയർഓയിൽ, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവ

*കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ പോലുള്ളവ

*വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്,
 
*കണ്ണട 

*എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവികൾ, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ...

*350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ...

*മാർബിൾ, ഗ്രാനേറ്റ്, സിമന്റ് തുടങ്ങിയവ

*ഒരു നിശ്ചിത വിലക്ക് താഴെയുള്ള വസ്ത്രങ്ങളും പാദ രക്ഷകളും

*സിമന്റ്

വില കൂടുന്നവ

*പുകയില, പാൻമസാല... 

*ലോട്ടറി 

*ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 

*2500 രൂപയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ
*കാർബണേറ്റ് പാനീയങ്ങൾ, മധുരം ചേർത്തുവരുന്ന ഫ്‌ളേവേഡ് പാനീയങ്ങൾ.

*ഓൺലൈൻ വാതുവെപ്പ്, ഓൺലൈൻ ഗെയിം

*ഡയമണ്ട് പോലുള്ള ആഢംബര ആഭരണങ്ങൾ

പെട്രോളിയം ഉൽപ്പന്നങ്ങൾ ഇപ്പോൾ ജിഎസ്ടിക്ക് പുറത്താണ്, അതായത് ഇന്ധന വിലയിൽ ഇളവ് ലഭിക്കില്ല.

With the implementation of the revised GST slabs, the prices of life-saving medicines will be reduced.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  9 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  9 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  9 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  9 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  9 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  9 days ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  9 days ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  9 days ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  9 days ago