ഉംറ വിസയിലെത്തി 70 ദിവസമായി സൗദിയില്‍ തങ്ങുന്നവര്‍ മടക്ക ടിക്കറ്റ് അപ്‌ഡേറ്റ് ചെയ്യണം
റിയാദ്: സൗദി അറേബ്യയില്‍ ഉംറ വിസയില്‍ എത്തുകയും 70 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ മടക്കയാത്രക്കുള്ള ടിക്കറ്റ് വിവരങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോമില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഉംറ വിസയില്‍ എത്തിയവര്‍ 90 ദിവസത്തിനകം രാജ്യം വിടണമെന്ന നിബന്ധന അധികൃതര്‍ സന്ദര്‍ശകരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.
ഉംറ, വിസ കമ്പനി ഉടമകളെയും ട്രാവല്‍ ഏജന്റുമാരെയും ആണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഉംറ വിസയിലെത്തി 70 ദിവസമായി സൗദിയില്‍ തങ്ങുന്നവരോട് ഉടന്‍ മടക്ക ടിക്കറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഉംറ കമ്പനികള്‍, തീര്‍ത്ഥാടകരെ ബന്ധപ്പെടുന്നുണ്ട്.
ഉംറ വിസയുടെ കൊലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വിദേശികളുടെ കാര്യത്തില്‍ അവരെ സൗദിയിലേക്ക് എത്തിച്ച കമ്പനി/ ഏജന്റുമാരും നടപടി നേരിടേണ്ടിവരും. ഉംറ വിസ നല്‍കുന്ന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്റുകള്‍ക്കുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്.
ഉംറ നിര്‍വഹിക്കുന്നതിനും ലോകത്തെങ്ങുമുള്ള തീര്‍ഥാടകരുടെ സന്ദര്‍ശനത്തിനും വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് സൗദി ഹജ്, ഉംറ മന്ത്രാലയം നേരിട്ട് തുടങ്ങിയ ഏീകൃത സര്‍ക്കാര്‍ പ്ലാറ്റ്‌ഫോം ആണ് നുസുക്.
umrah.nusuk.sa എന്ന പുതിയ വെബ്‌സൈറ്റ് വഴിയാണ് ഉംറക്കുള്ള ഇവിസ ലഭ്യമാക്കുന്നത്. 300 സൗദി റിയാല്‍ (7,000 രൂപ) ആണ് വിസ ഫീസ്.
Umrah visa company owners have informed travel agents that those who have arrived in Saudi Arabia on an Umrah visa and have been in the country for seventy days must update their return ticket on the Nusk platform.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."