HOME
DETAILS

സ്റ്റാര്‍ട്ടപ്പുകളുടെ ലോക തലസ്ഥാനമായി യുഎഇയെ മാറ്റും; നീക്കത്തിന് ഷെയ്ഖ് മുഹമ്മദ് തുടക്കം കുറിച്ചു

  
September 22, 2025 | 2:32 AM

Sheikh Mohammed bin Rashid launches national campaign for The Emirates The Startup Capital of World

ദുബൈ: സ്റ്റാര്‍ട്ടപ്പുകളുടെ ലോക തലസ്ഥാനമായി യുഎഇയെ (The Emirates: The Startup Capital of World) മാറ്റാനുള്ള കാംപയിന് തുടക്കം കുറിച്ചു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 'യുഎഇ: സംരംഭകത്വത്തിന്റെ ആഗോള തലസ്ഥാനം' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം 10,000 എമിറാത്തി സംരംഭകരെ പരിശീലിപ്പിക്കാനും പിന്തുണയ്ക്കാനുമായി 50ലധികം പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരും. ആയിരക്കണക്കിന് പുതിയ സാമ്പത്തിക അവസരങ്ങള്‍ ഈ പരിപാടി വാഗ്ദാനം ചെയ്യുകയും രാജ്യത്തിന്റെ ചലനാത്മക സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

'നമ്മുടെ യുവാക്കള്‍ സ്വന്തം കമ്പനികള്‍ കെട്ടിപ്പടുക്കുകയും നമ്മുടെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും നമ്മുടെ ദേശീയ സമ്പദ് വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന അപാരമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'' ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കാംപയിന്‍ ഭാഗമായി യു.എ.ഇ മന്ത്രിസഭ നിരവധി പുതിയ സംരംഭങ്ങള്‍ അവതരിപ്പിക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സജീവമായ പങ്ക് വഹിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

യു.എ.ഇ വലിയ സാമ്പത്തിക ഉയര്‍ച്ച അനുഭവിക്കുന്ന സമയത്ത്, സംരംഭകരെ കഴിവുകളാല്‍ സജ്ജരാക്കുക മാത്രമല്ല, സംരംഭകത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശാലമായ സാമൂഹിക അവബോധം വളര്‍ത്തിയെടുക്കാനും ഈ പരിപാടി ശ്രമിക്കുന്നു.

യു.എ.ഇയുടേത് ശക്തമായ സംരംഭക ആവാസ വ്യവസ്ഥയാണ്. രാജ്യ വ്യാപകമായി യു.എ.ഇ ഇതിനകം 50 ബിസിനസ് ഇന്‍കുബേറ്ററുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എസ്.എം.ഇ) രാജ്യത്തിന്റെ എണ്ണ ഇതര ജി.ഡി.പിയുടെ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

എസ്.എം.ഇ പിന്തുണയുടെയും ബിസിനസ് പരിസ്ഥിതി മത്സര ക്ഷമതയുടെയും കാര്യത്തില്‍ ലോകത്തിലെ മികച്ച 56 സമ്പദ് വ്യവസ്ഥകളില്‍ യു.എ.ഇയും ഉള്‍പ്പെടുന്നു.


Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has launched “The Emirates: The Startup Capital of the World” campaign, a strategic initiative aimed at strengthening the UAE’s position as a leading global hub for entrepreneurship and innovation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിലാസ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം

National
  •  3 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  3 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  3 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

Kerala
  •  3 days ago
No Image

പിക്കപ്പ് വാനിൽ ഫൈബർ വള്ളം വെച്ചുകെട്ടി തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കൊരു യാത്ര; പിക്കപ്പും, വള്ളവും പിടിച്ചെടുത്ത് 27,500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ദക്ഷിണേന്ത്യന്‍ നഗരം

National
  •  3 days ago
No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യതയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  3 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  3 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  3 days ago