ശ്രദ്ധിക്കുക! വിറ്റാമിന്‍ ഡിയുടെ കുറവ് കാഴ്ചശക്തി നഷ്ടപ്പെടാന്‍ വരെ ഇടയാക്കും; എങ്ങനെയാണ് സ്വയം സംരക്ഷിക്കേണ്ടത്
നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ് വിറ്റാമിന്‍ ഡി. ഇത് ഒരു പ്രധാന വിറ്റാമിനാണ്. ഇത് ശരീരത്തിലെ എല്ലുകളുടെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യാന്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇത് അസ്ഥികളെ ശക്തിപ്പെടുത്താനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇന്ത്യയില്‍ 70% മുതല്‍ 100% വരെ ആളുകളില്‍ ഇതിന്റെ കുറവ് കാണപ്പെടുന്നുണ്ട്. ഈ കുറവ് അന്ധത ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.
നമ്മുടെ ശരീരത്തിലെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന ഒരു അവശ്യ വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ഇത് അസ്ഥികളെ ശക്തിപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ഡി നമുക്ക് സൂര്യപ്രകാശത്തില്‍ നിന്നുതന്നെ സ്വാഭാവികമായി ലഭിക്കുന്ന വിറ്റാമിനുമാണ്. എന്നിരുന്നാലും ഇതിന്റെ കുറവ് ഇന്ത്യയില്‍ വളരെ സാധാരണമായിട്ടുണ്ട്.

ജനസംഖ്യയുടെ ഏകദേശം 70% മുതല്‍ 100% വരെ ആളുകള്‍ക്ക് ഈ അവശ്യ വിറ്റാമിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ വിറ്റാമിന്റെ അഭാവം അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും മാനസികാവസ്ഥയെ ബാധിക്കുകയുമൊക്കെ ചെയ്യുമെന്നും പൊതുവെ പറയപ്പെടുന്നു.
എന്നാല്‍ വിറ്റാമിന്‍ ഡിയുടെ വളരെ കുറഞ്ഞ അളവ് നേത്ര പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, സ്ഥിരമായ കാഴ്ച നഷ്ടവും സംഭവിക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് എങ്ങനെയാണ് കാഴ്ച നഷ്ടത്തിന് കാരണമാകുന്നതെന്ന് നമുക്ക് നോക്കാം.
വിറ്റാമിന്‍ ഡിയുടെ കുറവ് കണ്ണുകളെ എങ്ങനെ ബാധിക്കുന്നു?
വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുള്ള അന്ധത സാധാരണവും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു കാരണമാണ്. ദീര്‍ഘകാല അവഗണന ഗുരുതരമായ നേത്ര പ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. വിറ്റാമിന്‍ ഡി വീക്കം കുറയ്ക്കാനും റെറ്റിനയിലെ ആരോഗ്യകരമായ രക്തക്കുഴലുകള്‍ നിലനിര്‍ത്താനും കണ്ണിലെ കോശങ്ങളിലെ കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

അതിനാല്‍, ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറഞ്ഞിട്ടുണ്ടെങ്കില്‍, പ്രമേഹ റെറ്റിനോപ്പതി, പ്രായവുമായി ബന്ധപ്പെട്ട മാക്കുലാര്‍ ഡീജനറേഷന്‍ (AMD), യുവിയൈറ്റിസ് (കണ്ണിനുള്ളിലെ വീക്കം), കണ്ണുകളിലെ വര്‍ള്‍ച്ചാ രോഗം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നു. പ്രത്യേകിച്ച് പ്രമേഹ റെറ്റിനോപ്പതിയില്‍, വിറ്റാമിന്‍ ഡിയുടെ കുറവ് റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകളും വരുത്തുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍, പ്രമേഹ റെറ്റിനോപ്പതി അന്ധതയിലേക്ക് തന്നെ നയിച്ചേക്കാം.
വിറ്റാമിന്‍ ഡി കുറവാണോ എന്ന് എങ്ങനെ അറിയാം
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഈ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുന്നത് ആ കുറവ് പരിഹരിക്കാന്‍ സഹായിക്കുന്നതാണ്. താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ് തിരിച്ചറിയാന്‍ കഴിയുന്നതാണ്.
തെറ്റായ അസ്ഥി വളര്‍ച്ചാ രീതി
പേശികളുടെ ബലഹീനത
അസ്ഥിക്കുണ്ടാകുന്ന വേദന
സന്ധികളിലെ രൂപഭേദം
ക്ഷീണം ഉണ്ടാവുക
പേശി വേദന അല്ലെങ്കില്‍ മലബന്ധം
വിഷാദം പോലുള്ള മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, തലവേദന, മൂഡ്‌സിങ്‌സ് ,അലസത ,ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും കാണാം.
ദീര്‍ഘകാലമുള്ള മുടികൊഴിച്ചിലുമുണ്ടാവും.
എങ്ങനെ മറികടക്കാം
വിറ്റാമിന്‍ ഡിയുടെ കുറവ് വളരെ ഗുരുതരമാണെന്ന് നിങ്ങള്‍ക്ക് ഇതിനകം തന്നെ മനസിലായിക്കാണും. അതിനാല്‍, ഈ കുറവ് ഉടനടി പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി, നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. കൂടാതെ സൂര്യപ്രകാശത്തിലൂടെ നേരിട്ട് വിറ്റാമിന്‍ ലഭിക്കുകയും ചെയ്യും. ചില ആളുകള്‍ ഈ കുറവ് പരിഹരിക്കാന്‍ സപ്ലിമെന്റുകളും ഉപയോഗിക്കുന്നുണ്ട്.
Vitamin D is an essential fat-soluble vitamin that plays a major role in maintaining bone health, immunity, and overall well-being. While it is commonly known for supporting strong bones and immune function, studies now show that Vitamin D deficiency can significantly affect eye health—even leading to vision loss if left unaddressed.
In India, around 70% to 100% of the population is estimated to be deficient in Vitamin D. While symptoms like fatigue and bone pain are widely recognized, its impact on the eyes is often overlooked.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."