HOME
DETAILS

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

  
September 22, 2025 | 10:52 AM

aadhaar service fees to rise new rates from october 1 two-phase hike

ന്യൂഡൽഹി: ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള സേവന നിരക്കുകൾ വർധിപ്പിക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തീരുമാനിച്ചു. പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം (ബയോമെട്രിക്) എന്നിവ പുതുക്കുന്നതിനും തിരുത്തുന്നതിനുമാണ് ചെലവ് വർധിക്കുക. നിരക്ക് വർധന രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.

ആദ്യ ഘട്ട നിരക്ക് വർധന

2025 ഒക്ടോബർ 1 മുതൽ 2028 സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ വരുന്ന ആദ്യ ഘട്ടത്തിൽ, 50 രൂപയുള്ള സേവനങ്ങൾ 75 രൂപയായും 100 രൂപയുള്ളവ 125 രൂപയായും ഉയരും.

രണ്ടാം ഘട്ട നിരക്ക് വർധന

2028 ഒക്ടോബർ 1 മുതൽ 2031 സെപ്റ്റംബർ 30 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ, 75 രൂപയുള്ള സേവനങ്ങൾ 90 രൂപയായും 125 രൂപയുള്ളവ 150 രൂപയായും വർധിക്കും.

സൗജന്യ സേവനങ്ങൾ

പുതിയ ആധാർ രജിസ്ട്രേഷൻ: ആധാർ കാർഡ് പുതുതായി എടുക്കുന്നതിന് യാതൊരു ഫീസും ഈടാക്കില്ല.

നിർബന്ധിത ബയോമെട്രിക് പുതുക്കൽ: 5 മുതൽ 7 വയസ്സുവരെയും 15 മുതൽ 17 വയസ്സുവരെയുമുള്ള കുട്ടികൾക്കുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യമായിരിക്കും. ഈ സേവനങ്ങൾക്കുള്ള തുക UIDAI നേരിട്ട് സേവന കേന്ദ്രങ്ങൾക്ക് നൽകും.

പണം നൽകേണ്ട സേവനങ്ങൾ

7 മുതൽ 15 വയസ്സുവരെയും 17 വയസ്സിന് മുകളിലുള്ളവർക്കും നിർബന്ധിത ബയോമെട്രിക് പുതുക്കലിന് നിരക്ക് ഈടാക്കും. ഈ സേവനത്തിന്റെ നിരക്ക് 100 രൂപയിൽ നിന്ന് ആദ്യ ഘട്ടത്തിൽ 125 രൂപയായും രണ്ടാം ഘട്ടത്തിൽ 150 രൂപയായും വർധിക്കും.

ആധാർ പോർട്ടൽ വഴിയുള്ള സേവനങ്ങൾ

UIDAI-യുടെ ഔദ്യോഗിക പോർട്ടൽ വഴി പൊതുജനങ്ങൾ നേരിട്ട് തേടുന്ന സേവനങ്ങളുടെ നിരക്ക് 50 രൂപയിൽ നിന്ന് 75 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

സേവന കേന്ദ്രങ്ങൾക്കുള്ള പിന്തുണ

സേവന കേന്ദ്രങ്ങൾക്ക് UIDAI നൽകുന്ന തുകയിലും വർധനവുണ്ട്. ഏറെക്കാലമായി ഈ തുക ലഭിക്കാതിരുന്ന സേവന കേന്ദ്രങ്ങൾ പുതിയ പരിഷ്കാരങ്ങളോടെ ഈ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്

നിരക്ക് വർധനയെക്കുറിച്ച് UIDAI മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ട്. ആധാർ സേവനങ്ങൾ തേടുന്നവർ പുതുക്കിയ നിരക്കുകൾ മനസ്സിലാക്കി ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്ന് അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  2 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  2 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  2 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  2 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  2 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  2 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  2 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  2 days ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Kuwait
  •  2 days ago