ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ
ദുബൈ: യുഎഇയില്‍ കാല്‍നട യാത്രികര്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്ന് അധികൃതര്‍. നിയമപരമായി അനുവദിച്ച സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ കടുത്ത ശിക്ഷയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
കാല്‍നട യാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ രാജ്യത്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളും അടിപ്പാതകളും പാലങ്ങളും ഉണ്ട്. നിയമം അനുസരിച്ച് മേല്‍പ്പറഞ്ഞ സംവിധാനങ്ങളിലൂടെ മാത്രമേ ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കാനാകൂ.
സിഗ്നല്‍ നിയമങ്ങള്‍ പാലിച്ച് അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തേണ്ടി വരുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. ഇത്തരത്തില്‍ പല തവണ അപകടം സംഭവിച്ചതിനാല്‍ ഏറെ കര്‍ശനമായാണ് രാജ്യം ഈ നിയമം നടപ്പാക്കുന്നത്.
നിലവിലെ യുഎഇ നിയമപ്രകാരം നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രികര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. ഗതാഗത മേഖലയില്‍ പുതിയതായി നടപ്പാക്കിയ ഫെഡറല്‍ നിയമം അനുസരിച്ച് കൂടുതല്‍ കഠിനമായ പിഴകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ഉണ്ടായിരുന്ന നിയമപ്രകാരം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ കൂടിയല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹമായിരുന്നു പിഴ. എന്നാല്‍ രാജ്യത്തെ നിയമം പുതുക്കിയതോടെ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ പ്രകാരം ഇത്തരത്തില്‍ റോഡ് മുറിച്ചു കടന്ന് അപകടം ഉണ്ടാക്കിയാല്‍ 5,000 ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെ പിഴ ഈടാക്കും. പിഴ മാത്രമല്ല ചിലപ്പോള്‍ തടവും ശിക്ഷയായി ലഭിച്ചേക്കും.
നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചു കടക്കുന്നതിനെ ജേ വാക്കിംഗ് എന്നാണ് വിളിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 44,000 പേരാണ് ജേ വാക്കിംഗിന്റെ പേരില്‍ അറസ്റ്റിലായത്. അപകടങ്ങളെ തുടര്‍ന്ന് എട്ട് കാല്‍നട യാത്രികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ നിയമം ശക്തമാക്കുകയായിരുന്നു.
UAE imposes hefty 10,000 dirham fines for jaywalking, with strict penalties for pedestrians causing accidents. Stay safe and follow traffic rules to avoid costly consequences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."