HOME
DETAILS

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

  
Web Desk
September 22, 2025 | 1:27 PM

send money in seconds using mobile numbers in uae sani platform revolutionizes payments

ദുബൈ: യുഎഇയിൽ ഇനി ബാങ്ക് അക്കൗണ്ട് നമ്പറോ ഐബാൻ നമ്പറോ ഇല്ലാതെ  സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം. 2023 ഒക്ടോബറിൽ യുഎഇ സെൻട്രൽ ബാങ്കിന്റെ (സിബിയുഎഇ) അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് (എഇപി) ആരംഭിച്ച 'ആനി' പ്ലാറ്റ്‌ഫോാണ് ലൈവ് പേയ്‌മെന്റ് സംവിധാനം സാധ്യമാക്കുന്നത്. ലൈസൻസുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വേഗമേറിയതും സുരക്ഷിതവുമായ ഇടപാടുകൾക്ക് വഴിയൊരുക്കുകയാണ് ആനി പ്ലാറ്റ്‌ഫോം.

ആനിയുടെ അഞ്ച് പ്രധാന സവിശേഷതകൾ

മൊബൈൽ നമ്പർ വഴിയുള്ള മണി ട്രാൻസ്ഫർ: സ്വീകർത്താവിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് പണം അയക്കാം.  

പണം അഭ്യർത്ഥിക്കൽ: ആവശ്യമുള്ള തുക എളുപ്പത്തിൽ അഭ്യർത്ഥിക്കാം.  
ബിൽ വിഭജനം: സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ തമ്മിൽ ബില്ലുകൾ വിഭജിച്ച് പങ്കിടാം.  
ക്യു ആർ കോഡ് പേയ്‌മെന്റ്: കടകൾ, റെസ്റ്റോറന്റുകൾ, ബിസിനസുകൾ എന്നിവിടങ്ങളിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം. ഈ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് സിബിയുഎഇ അറിയിച്ചു.  

പേയ്‌മെന്റ് മാനേജ്‌മെന്റ്: പേയ്‌മെന്റ് അഭ്യർത്ഥനകൾ സ്വീകരിക്കുകയോ നിരസിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യാം. ഓരോ ഇടപാടിന്റെയും പരമാവധി പരിധി 50,000 ദിർഹമാണ്.

ആനി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്ന വിധം

'ആനി' പ്ലാറ്റ്‌ഫോം യുഎഇയിലെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുമായി മാത്രമാകും സഹകരിക്കുക. നിലവിൽ എട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഈ സംവിധാനവുമായി സഹകരിക്കുന്നത്. ഉപയോക്താക്കൾക്ക് ഇതിലുള്ള ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴിയോ, ആപ്പിൾ, ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി ലഭ്യമായ 'ആനി' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തോ ഇത് ഉപയോഗിക്കാം. എന്നാൽ, ആനി ഉപയോഗിക്കാൻ ഒരു ലൈസൻസുള്ള ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

'ആനി'യുമായി സഹകരിക്കുന്ന പ്രധാന ബാങ്കുകൾ

  • എ.ഡി.സി.ബി  
  • എ.ഡി.ഐ.ബി  
  • അജ്മാൻ ബാങ്ക്  
  • അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്
  • അൽ അൻസാരി എക്സ്ചേഞ്ച്  
  • അൽ ഫർദാൻ എക്സ്ചേഞ്ച്  
  • അൽ ഹിലാൽ ബാങ്ക്  
  • ദുബൈ ഇസ് ലാമിക് ബാങ്ക്  
  • എമിറേറ്റ്സ് ഇസ് ലാമിക്  
  • എച്ച്എസ്ബിസി  
  • മഷ്രെഖ്  
  • ഷാർജ ഇസ് ലാമിക് ബാങ്ക്  
  • റാക്ബാങ്ക് (ഇതര ബാങ്കുകളും ലിസ്റ്റിൽ ഉൾപ്പെടുന്നു)

'ആനി' വഴി പണം അയക്കുന്നത് എങ്ങനെ?

ഘട്ടം 1: 'ആനി'യിൽ എൻറോൾ ചെയ്യുക

നിങ്ങളുടെ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി 'ആനി'യിൽ എൻറോൾ ചെയ്യുക. മേൽപ്പറഞ്ഞ ലിസ്റ്റിലെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് 'ആനി'യുമായി ലിങ്ക് ചെയ്യുക. എമിറേറ്റ്സ് ഐഡി, മൊബൈൽ നമ്പർ, സുരക്ഷാ പിൻ അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വിവരങ്ങൾ സ്ഥിരീകരിക്കണം. ബാങ്കിനെ ആശ്രയിച്ച് പ്രക്രിയ ചെറുതായി വ്യത്യാസപ്പെടാം.

ഘട്ടം 2: സ്ഥിരീകരണം

എൻറോൾമെന്റ് വിജയകരമായാൽ, 'ആനി' പ്ലാറ്റ്‌ഫോമിൽ ചേർന്നതിന്റെ സ്ഥിരീകരണം ഇമെയിൽ വഴി ലഭിക്കും.
 
ഘട്ടം 3: മണി ട്രാൻസ്ഫർ

നിങ്ങളുടെ ബാങ്ക് ആപ്പിലെ 'ട്രാൻസ്ഫറുകൾ' വിഭാഗത്തിൽ 'ആനി'യുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ കാണാം. ഇതിൽ 'പണം അയക്കുക', 'പണം അഭ്യർത്ഥിക്കുക', 'സ്കാൻ ചെയ്ത് പണമടയ്ക്കുക', 'ബിൽ വിഭജിക്കുക' തുടങ്ങിയവ ഉൾപ്പെടുന്നു. സ്വീകർത്താവിന്റെ മൊബൈൽ നമ്പർ നൽകി 10 സെക്കൻഡിനുള്ളിൽ പണം ട്രാൻസ്ഫർ ചെയ്യാം.
അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് അനുസരിച്ച്, ഇടപാട് ഫീസ് ഓരോ ബാങ്കും നിശ്ചയിക്കും. ഈ നൂതന സംവിധാനം യുഎഇയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UAE's Aani platform enables instant money transfers using mobile numbers in just 10 seconds. Discover how this revolutionary payment system simplifies transactions for users.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  22 days ago
No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  22 days ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  22 days ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  22 days ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  22 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  22 days ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  22 days ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  22 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  22 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

National
  •  22 days ago