ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്
ഡമാസ്കസ്: യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറ ന്യൂയോർക്കിലെത്തി. ആറ് പതിറ്റാണ്ടിനു ശേഷമാണ് ഒരു സിറിയൻ പ്രസിഡന്റ് യുഎൻ ആസ്ഥാനത്തെത്തുന്നത്.
1967-ലാണ് ഒരു സിറിയൻ പ്രസിഡന്റ് അവസാനമായി യുഎൻ പൊതുസഭയിൽ പങ്കെടുത്തത്. ഡിസംബറിൽ അൽ ഷാറയുടെ നേതൃത്വത്തിലുള്ള സംഘം മുൻ പ്രസിഡന്റ് ബഷാറുൽ അസദിനെ പുറത്താക്കിയിരുന്നു. അസദിന്റെ പതനം ഏകദേശം 14 വർഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തിയിരുന്നു.
അധികാരത്തിൽ എത്തിയ അഹമ്മദ് അൽ ഷാറ അറബ് രാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും മികച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.
അധികാരമേറ്റതുമുതൽ, അഹമ്മദ് അൽ ഷാറ സഹവർത്തിത്വത്തെക്കുറിച്ച് പ്രസംഗിക്കുകയും സിറിയയിലെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്തിന്റെ വീണ്ടെടുക്കൽ വിഭാഗീയ അക്രമങ്ങളുടെ പൊട്ടിത്തെറി മൂലം ഭീഷണിയിലാണ്. പുതിയ സർക്കാരുമായി ബന്ധമുള്ള സംഘങ്ങൾ ഡ്രൂസ്, അലവൈറ്റ് മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സാധാരണക്കാരെ കൊന്നതായി ആരോപണം ഉയർന്നിരുന്നു.
യുഎൻ പൊതുസഭയിൽ പങ്കെടുക്കുമ്പോൾ യുദ്ധത്തിൽ തകർന്ന സിറിയയുടെ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കാൻ ഉപരോധങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെടുന്നതിന് അൽ ഷാറ തന്റെ സന്ദർശനം ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.
മേയ് മാസത്തിൽ സഊദിയിൽ വെച്ച് അൽ ഷാറയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അസദ് ഭരണത്തിൻ കീഴിലായിരുന്നപ്പോൾ സിറിയക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സിറിയക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ വലിയ തോതിൽ പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു.
ഇസ്റാഈലുമായുള്ള സിറിയയുടെ ബന്ധത്തെക്കുറിച്ചും വരും ദിവസങ്ങളിൽ ചർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. അസദിന്റെ പതനത്തിനുശേഷം അൽ ഷാറയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സംശയത്തോടെയാണ് ഇസ്റാഈൽ നോക്കികാണുന്നത്. അടുത്തിടെ ഇസ്റാഈൽ തെക്കൻ സിറിയയിൽ മുമ്പ് ഐക്യരാഷ്ട്രസഭ പട്രോളിംഗ് നടത്തിയിരുന്ന ഒരു ബഫർ സോൺ പിടിച്ചെടുക്കുകയും സിറിയൻ സൈനിക കേന്ദ്രങ്ങളിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
Ahmad Al-Shara marks a historic moment as the first Syrian president in 60 years to address the UN headquarters. Explore the significance of this milestone for Syria and global diplomacy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."