അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന് നടക്കും. മെഡിക്കൽ കോളേജുകളിൽ കെജിഎംസിടിഎ ധർണ്ണ സംഘടിപ്പിക്കുകയും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്യും.
ഇതിനുപുറമേ മറ്റു സ്ഥലങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞദിവസം കരിദിനമായി ആചരിച്ചിരുന്നു. രാവിലെ 10.30നാണ് മാർച്ചും ധർണ്ണയും ആരംഭിക്കുന്നത്.
പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ല എന്നാണ് കെജിഎംസിടിഎയുടെ പരാതി. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നും താൽക്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ശ്രമമെന്നും കെജിഎംസിടിഎ ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് സേവനങ്ങൾ നിർത്തിവച്ചുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."