ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെ ലണ്ടനിൽ എംബസി തുറന്ന് ബ്രിട്ടൺ; പറന്നുയർന്ന് പതാക
ലണ്ടന്‍: ഫലസ്തീനെ രാഷ്ട്രമായി ബ്രിട്ടന്‍ അംഗീകരിച്ചതിനു പിന്നാലെ ലണ്ടനിലെ ഫലസ്തീന്‍ എംബസിക്കു പുറത്ത് ഫലസ്തീന്‍ പതാക ഉയര്‍ത്തി. വംശഹത്യ അവസാനവാക്കായി കാണാത്ത സത്യത്തിന്റെ നിമിഷമാണിതെന്ന് ലണ്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സംലൂത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ചരിത്രപരമായ പ്രഖ്യാപനത്തിലൂടെ ഫലസ്തീനെ അംഗീകരിക്കുന്നതായി അറിയിച്ചത്. തിങ്കളാഴ്ച ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സംലൂത് പതാക ഉയര്‍ത്തല്‍ ചടങ്ങിന് നേതൃത്വം നല്‍കി. നേരത്തെ ബ്രിട്ടനില്‍ ഫലസ്തീന്‍ മിഷനായി പ്രവര്‍ത്തിച്ച കെട്ടിടമാണ് എംബസിയായത്.
ഫലസ്തീനി പതാകയിലെ കറുപ്പ് തങ്ങളുടെ ദുഃഖവും വെളുത്തനിറം പ്രതീക്ഷയുടേതും പച്ച ഭൂമിയും ചുവപ്പ് രാജ്യത്തിന് രക്തസാക്ഷികളായവരുടെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ ഫലസ്തീനില്‍ ജൂതര്‍ക്ക് ഇടം നല്‍കിയതിനുവേണ്ടി പ്രവര്‍ത്തിച്ചത് ബ്രിട്ടനാണ്. ഇതിന്റെ 108ാം വാര്‍ഷികം പൂര്‍ത്തിയാകാനിരിക്കെയാണ് ഫലസ്തീനെ ബ്രിട്ടന്‍ അംഗീകരിച്ചത്.
ഇസ്‌റാഈല്‍ രൂപീകൃതമായി 77 വര്‍ഷമായിട്ടും ബ്രിട്ടന്‍ ഫലസ്തീനെ അംഗീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."