ഒളിംപിക്സ് അനുഭവങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍
കോഴിക്കോട്: ബ്രസീലിലെ റിയോയില്‍ നടന്ന ഒളിംപിക്സ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു തങ്ങളുടെ യാത്രാനുഭവങ്ങള്‍ വിശദീകരിച്ചത്.
മികച്ച മേളയായിരുന്നു ബ്രസീല്‍ ഒളിംപിക്സെന്നും മത്സരസംഘാടനത്തിലും സമയനിഷ്ടയിലും എല്ലാം റിയോ ഇന്ത്യന്‍ സംഘാടകര്‍ക്ക് പാഠമാകേണ്ടതാണെന്ന് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍വരദൂര്‍ പറഞ്ഞു. എന്നാല്‍ ഒളിംപിക്സ് സംഘാടനം ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ബ്രസീല്‍ മോശമായിരുന്നുവെന്ന് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മാധ്യമം ദുബയ് ബ്യൂറോ ചീഫ് എം ഫിറോസ് ഖാന്, മനോരമ ചീഫ് സബ് എഡിറ്റര്‍ മനോജ് തെക്കേടത്ത്, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി എന്‍. രാജേഷ്, ജോയിന്റ് സെക്രട്ടറി കെ.സി റിയാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."