HOME
DETAILS

കാബൂളില്‍ നിന്ന് പറന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് 13കാരന്‍; എത്തിയത് ഡല്‍ഹിയില്‍  

  
Web Desk
September 23, 2025 | 4:11 AM

13-year-old Afghan boy reaches Delhi hiding in planes landing gear compartment

 

ഡല്‍ഹി:  വിമാനത്തിനോടുള്ള കൗതുകം അതിരുകടന്നുവെന്നു സംശയം. 13 വയസ്സുകാരന്‍ കാബൂളില്‍ നിന്ന് എത്തിയത് ഡല്‍ഹിയിലേക്ക്. കുട്ടി ഒളിച്ചിരുന്നത് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍. ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെ അതേ വിമാനത്തില്‍ തന്നെ തിരിച്ച് അയച്ചതായും ഉന്നതവൃത്തങ്ങള്‍ വിശദമാക്കി.

കാം എയര്‍ലൈനിന്റെ ആര്‍ ക്യു 4401 എന്ന വിമാനത്തിലാണ് 13കാരന്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 2 മണിക്കൂര്‍ യാത്ര ചെയ്താണ് 13കാരന്‍ സുരക്ഷിതനായി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം വിമാനത്തിന് ചുറ്റുമായി അലഞ്ഞു തിരിഞ്ഞ നടന്ന ബാലനെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. 


ലാന്‍ഡിംഗ് ഗിയര്‍ കംപാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്ന് ഇറങ്ങും മുന്‍പ് ടേക്ക്ഓഫ്

അഫ്ഗാനിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ കുന്ദൂസ് സ്വദേശിയാണ് 13കാരനായ ബാലന്‍. കാബൂള്‍ വിമാനത്താവളത്തിന് ഉള്ളിലേക്ക് ഒളിച്ച കടന്ന ശേഷം റിയര്‍ സെന്‍ട്രല്‍ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റിനുള്ളില്‍ കയറുകയാണ് 13കാരനായ കുട്ടി ചെയ്തത്.

പുറത്തിറങ്ങും മുന്‍പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബാലന്‍ വിമാനത്തില്‍ കുടുങ്ങുകയായിരുന്നു. കൗതുകം കൊണ്ട് ചെയ്തതാണെന്നാണ് കുട്ടിപറഞ്ഞതായി വൃത്തങ്ങള്‍ പറയുന്നു. ചോദ്യം ചെയ്ത ശേഷം ഉച്ചയ്ക്ക 12.30 നു പുറപ്പെട്ട അതേ വിമാനത്തില്‍ തന്നെ അഫ്ഗാന്‍ കുട്ടിയെ തിരിച്ചയക്കുകയും ചെയ്തു. 

 

 

A shocking aviation security breach occurred when a 13-year-old boy from Kunduz, Afghanistan, arrived in Delhi by hiding inside the landing gear compartment of a Kam Air flight (RQ 4401) from Kabul.

The incident happened on Sunday. After the flight landed at Indira Gandhi International Airport, Delhi, airport security noticed the boy wandering near the aircraft and took him into custody. Reports say he had stowed away in the rear central landing gear compartment before takeoff from Kabul.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ചെങ്കോട്ട സ്‌ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  2 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  2 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  2 days ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  2 days ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  2 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  2 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  2 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  2 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  2 days ago