HOME
DETAILS

അബൂദബിയിലെ സ്കൂളുകളിൽ പുതിയ ഗതാഗത നയം: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി മുതിർന്നവരുടെ സഹായമില്ലാതെ സ്കൂളിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ല

  
September 23, 2025 | 5:42 AM

new school transport policies in abu dhabi prioritize student safety and discipline

അബൂദബി: വിദ്യാർത്ഥികളുടെ സുരക്ഷ, അച്ചടക്കം, സൗകര്യം എന്നിവ ലക്ഷ്യമിട്ട് അബൂദബിയിലെ സ്കൂളുകൾ ഗതാഗത നയങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എഡ്യുക്കേഷൻ & ക്നോളജ് വകുപ്പിന്റെ (Adek) നിർദേശം അനുസരിച്ച് സ്കൂളിലേക്കും തിരിച്ചുള്ള യാത്രയിലും സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. രക്ഷിതാക്കളും വിദ്യാർത്ഥികളും ഈ ഗതാഗത നയം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സുരക്ഷയാണ് പ്രധാനം

മൂന്നാം കക്ഷി ഓപ്പറേറ്റർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ബസ് യാത്രയിൽ എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സ്കൂളുകൾക്കാണ്. ഇതിനായി ബസിലും കാൽനടയാത്രക്കാരുടെ സുരക്ഷയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. 11 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി ബസ് സൂപ്പർവൈസർമാരെ നിർബന്ധമാക്കിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഇളയ കുട്ടികൾക്ക് കർശനമായ നിരീക്ഷണം ഉറപ്പാക്കുന്നു.

ഇളയ കുട്ടികളെ കൂട്ടിക്കൊണ്ടുപോകൽ

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി മുതിർന്നവരുടെ സഹായമില്ലാതെ സ്കൂളിൽ നിന്ന് പുറത്തുപോകാനോ സ്കൂളിൽ എത്താനോ അനുവാദമില്ല. ഡ്രോപ്പ്-ഓഫ് പോയിന്റിൽ രക്ഷിതാവോ രക്ഷിതാക്കൾ നിയോഗിച്ച മുതിർന്നവരോ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, മറ്റ് വിദ്യാർത്ഥികളെ ഇറക്കിയ ശേഷം കുട്ടിയെ തിരികെ സ്കൂളിലേക്ക് കൊണ്ടുപോകും.

15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സഹോദരങ്ങൾക്ക്, മാതാപിതാക്കൾ ഒപ്പിട്ട സമ്മതപത്രം സ്കൂളിൽ നൽകിയാൽ മാത്രമേ ഇളയ സഹോദരങ്ങളെ (ഗ്രേഡ് 1 ഉം അതിനു മുകളിലും) സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഇതിനുള്ള സമ്മതപത്രത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കണം.

1) മൂത്ത സഹോദരന്റെ/സഹോദരിയുടെ പക്വത ഈ ഉത്തരവാദിത്തത്തിന് പര്യാപ്തമാണെന്ന് രക്ഷിതാവ്/രക്ഷിതാക്കൾ അംഗീകരിക്കുന്നു.

2) ഈ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം രക്ഷിതാക്കൾ മൂത്ത സഹോദരനോ/സഹോദരിയോടോ വിശദീകരിച്ചിട്ടുണ്ട്, അവർക്ക് അത് മനസ്സിലായിട്ടുണ്ട്.

3) ഇത് മൂലം ഉണ്ടാകുന്ന ഏതെങ്കിലും സംഭവങ്ങൾക്ക് സ്കൂളുകൾ ബാധ്യസ്ഥരായിരിക്കില്ല.

Abu Dhabi's Department of Education and Knowledge (ADEK) has introduced new school transport policies to ensure student safety, discipline, and convenience. Key measures include.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  2 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  2 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  2 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  2 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  2 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  2 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  2 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  2 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  2 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  2 days ago