ബാര്‍ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം'
ഫറോക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മൊണാര്‍ക്ക് ഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഫറോക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഫറോക്ക്-കടലുണ്ടി റോഡിനു സമീപം ഗവ. ഗണപത് ഹൈസ്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഇ.എസ്.ഐ ഹോസ്പിറ്റലിന്റെയും സമീപത്താണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ ഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ സാധിക്കില്ല. ഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ വേണ്ടി നിലവിലെ നയങ്ങളില്‍ മാറ്റം വരുത്താനുളള ചില തല്പര കക്ഷികളുടെ നീക്കത്തിനെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുനിസിപ്പല്‍ ലീഗ് കമ്മറ്റി പത്രകുറിപ്പില്‍ അറിയിച്ചു. ഹാസിഫ് പുളിയാളി അധ്യക്ഷനായി. കെ.മുഹമ്മദ്, പി.വി ഷാഹുല്‍ ഹമീദ്, കെ.പി സുബൈര്‍, കബീര്‍ കല്ലംപാറ, കെ.കെ.സി ഇസ്മായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."