അഫ്ഗാൻ പുറത്തായതോടെ കാര്യങ്ങൾ എളുപ്പം; ഇതിഹാസങ്ങളെ വീഴ്ത്തി ഒന്നാമനാവാൻ സഞ്ജു
ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ന് രാത്രി എട്ടിന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് ശ്രീലങ്കയെ വീഴ്ത്തിയാണ് ബംഗ്ലാദേശ് കളത്തിൽ ഇറങ്ങുന്നത്.
മത്സരത്തിൽ തിളങ്ങിയാൽ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് ഏഷ്യ കപ്പിൽ ഒരു വമ്പൻ റെക്കോർഡും സ്വന്തമാക്കാൻ സാധിക്കും. ടി-20 ഫോർമാറ്റുകളിൽ നടന്ന ഏഷ്യ കപ്പ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായി മാറാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇനിയുള്ള മത്സരങ്ങളിൽ 13 സിക്സുകൾ കൂടി നേടിയാൽ സഞ്ജുവിന് ഈ നേട്ടം കൈവരിക്കാം. ടൂർണമെന്റിൽ ഇതുവരെ മൂന്ന് സിക്സുകളാണ് സഞ്ജു നേടിയിട്ടുള്ളത്.
നിലവിൽ ടി-20 ഫോർമാറ്റുകളിൽ നടന്ന ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമെന്ന അഫ്ഗാൻ താരങ്ങളായ റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ എന്നിവരുടെ പേരിലാണുള്ളത്. 15 സിക്സുകളാണ് ഇരുവരും നേടിയിട്ടുള്ളത്. അഫ്ഗാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ സഞ്ജുവിന്റെ മുന്നിൽ വെല്ലുവിളിയായി ഈ താരങ്ങളില്ല എന്നതും സഞ്ജുവിന് അനുകൂലമാണ്. ഇന്ത്യൻ താരം രോഹിത് ശർമ്മ എന്നിവരാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 11 സിക്സുകൾ നേടിയ വിരാട് കോഹ്‌ലിയാണ് പട്ടികയിലെ മൂന്നാമൻ.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
India will face Bangladesh in the second match of the Asia Cup Super Four today. The match will be played at the Dubai International Stadium at 8 pm tonight. Sanju Samson can also set a huge record in the Asia Cup in the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."