വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച: 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ടയേർഡ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ കവർച്ച.റിട്ടയേർഡ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിന്റെ വീട്ടിലാണ് മോഷണത്തിൽ 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
സംഭവം നടന്നത് 2025 സെപ്റ്റംബർ 23, ചൊവ്വാഴ്ച രാത്രിയാണ്. ഗിൽബർട്ടും കുടുംബവും അന്ന് സഹോദരിയുടെ വീട്ടിൽ പോയിരുന്നു. ബുധനാഴ്ച സെപ്റ്റംബർ 24 രാവിലെ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്ന വിവരം അറിഞ്ഞത്.
മോഷ്ടാക്കൾ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന പണവും മുകളിലെ നിലയിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും കവർന്നു. അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് വിഴിഞ്ഞം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ചയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."