HOME
DETAILS

അധ്യാപക-വിദ്യാര്‍ഥി അനുപാതം: വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കണം-കെ.എസ്.ടി.യു

  
backup
September 07 2016 | 22:09 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%aa


കുറ്റ്യാടി: വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇതു സംബന്ധമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹമാണെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അവകാശ നിയമത്തിന്റെ ചുവടുപിടിച്ചാണു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 1:30, 1:35 അനുപാതം നടപ്പാക്കിയത്. ഇത് അട്ടിമറിക്കുന്നതിനു വേണ്ടിയാണ് സ്‌കൂള്‍ യൂനിറ്റായി കണ്ട് അനുപാതം കണക്കാക്കാന്‍ നിലവിലെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഇതു ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അധ്യാപകര്‍ക്കും പൊതുവിദ്യാഭ്യാസത്തിനും ഗുണകരമാകുന്ന വിധത്തില്‍ നിയമം നടപ്പാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. 15ന് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന കുടുംബസംഗമം മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യാതിഥിയാകും.
യോഗത്തില്‍ പ്രസിഡന്റ് കിളിയക്കല്‍ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. ടി.പി ഗഫൂര്‍, എം. കാസിം, എന്‍.കെ അബ്ദുല്‍ സലീം, ടി.കെ മുഹമ്മദ് റിയാസ്, മണ്ടോടി ബഷീര്‍, പി. കുഞ്ഞബ്ദുല്ല, എന്‍.വി.എ റഹ്മാന്‍, എം. മഹ്മൂദ്, കായക്കണ്ടി ഹമീദ്, സി.ഇ അഷ്‌റഫ്, കരുവാങ്കണ്ടി ഹമീദ്, പി.വി നൗഷാദ്, ടി.കെ അബ്ദുല്‍കരീം, പി.സി സഫ്‌വാന്‍, ബഷീര്‍ വടക്കയില്‍, കെ.വി തന്‍വീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago