HOME
DETAILS

ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ പരാതി നൽകി കോൺഗ്രസ്; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  
Web Desk
September 26, 2025 | 2:32 AM

shafi parambil sexual allegation congress files complaint against cpim palakkad district secretary suresh babu decides to intensify protests

പാലക്കാട്: കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പൊലിസിൽ പരാതി. കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. സുരേഷ് ബാബുവിന്റെ പരാമർശങ്ങൾ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നും, ഷാഫിയെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു. ആരോപണങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും, മനഃപൂർവം അപമാനിക്കാനാണ് സുരേഷ് ബാബു ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഐഎം പരസ്യമായി തിരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

എന്നാൽ, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സുരേഷ് ബാബു. ഷാഫിക്കെതിരെ ഉചിതമായ സമയത്ത് തെളിവുകൾ പുറത്തുവിടുമെന്ന് അദ്ദേഹം പ്രതികരിച്ചു. "കുമ്പളങ്ങ കട്ടവർ ആരാണെന്ന് ചോദിച്ചാൽ, എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോ എന്ന് നോക്കുന്നത്?" എന്ന് സുരേഷ് ബാബു ചോദിച്ചു. "ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും. സ്ത്രീവിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ഹെഡ്മാസ്റ്റർ ഷാഫി പറമ്പിലാണ്," എന്ന് കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിനെതിരെ പരാമർശം നടത്തിയിരുന്നു.

കോൺഗ്രസിലെ മറ്റു നേതാക്കളും സ്ത്രീവിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണെന്നുമാണ് സുരേഷ് ബാബു കുറ്റപ്പെടുത്തിയത്. "സഹികെട്ടാണ് വി.ഡി. സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് നടപടിയെടുക്കേണ്ടി വന്നു," എന്നും അദ്ദേഹം പരിഹസിച്ചു.

 

 

Congress has filed a complaint against CPI(M) Palakkad district secretary EN Suresh Babu over sexual allegations against MP Shafi Parambil, accusing him of defaming the leader and insulting women. The party plans to escalate protests in Palakkad, demanding a public correction from CPI(M). Suresh Babu stands by his claims, promising to reveal evidence against Shafi at the right time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  15 days ago
No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  15 days ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  15 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  15 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  15 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  15 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  15 days ago