HOME
DETAILS

പിഴ പിടിക്കാൻ സ്വത്ത് പിടിക്കും: ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവർക്കെതിരേ കർശന നടപടികളുമായി കേരള മോട്ടോർ വാഹന വകുപ്പ് 

  
ഗിരീഷ് കെ നായർ
September 26, 2025 | 6:01 AM

property seizure for unpaid fines kerala motor vehicle department cracks down on traffic violators

തിരുവനന്തപുരം:ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവർക്കെതിരേ റവന്യൂ റിക്കവറി. നോട്ടിസ് അയച്ചിട്ടും പിഴയടയ്ക്കാത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിരുന്നതാണ്. എന്നിട്ടും പിഴയടയ്ക്കാത്തവർക്ക് ഇനി അവസരം നൽകേണ്ടെന്നു കണ്ടാണ് റവന്യൂ റിക്കവറിയിലേക്ക് കടക്കുന്നത്.

പല തവണ നിയമലംഘനം നടത്തുകയും ട്രാഫിക് പിഴയ്ക്കുള്ള ചലാനുകൾ ലഭിച്ചിട്ടും അടയ്ക്കാത്ത വ്യക്തികൾക്കെതിരേയാണ് കേരള മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) റവന്യൂ റിക്കവറി  നടപടികൾ ആരംഭിക്കുന്നത്.  ദീർഘകാലമായി പിഴത്തുക അടയ്ക്കാത്തവർക്കും നിരവധി തവണ നിയമലംഘനം നടത്തിയവർക്കും എതിരേയാണ് ആദ്യഘട്ടം നടപടികൾ. വീഴ്ച വരുത്തുന്നവരിൽ നിന്ന് ഗണ്യമായ വരുമാനം ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം.

1968ലെ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരം കെട്ടിക്കിടക്കുന്ന പിഴ ഉൾപ്പെടെയുള്ള പൊതു കുടിശ്ശിക വീണ്ടെടുക്കുന്നതിനുള്ള അധികാരം എം.വി.ഡിക്ക് ഉണ്ട്. ഒഴിവാക്കാത്ത പിഴകളുള്ള ദശലക്ഷക്കണക്കിന് വാഹനങ്ങളെ വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.  135 കോടിയിലധികം രൂപ പിഴ ചുമത്തി 13.5 ലക്ഷം വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി 2022 ജൂലൈയിലെ ട്രാഫിക് അനുബന്ധ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. വീഴ്ച വരുത്തിയവരുടെ പേരുകളും  പട്ടികയിലുണ്ട്.
വീഴ്ചയുടെ ഗൗരവം അനുസരിച്ച് വാഹന ഉടമയുടെ വിശദാംശങ്ങൾ റവന്യൂ വകുപ്പിന് കൈമാറും. നിയമപരമായ നടപടികളിലൂടെ കുടിശ്ശിക ഈടാക്കാൻ ജില്ലാ കലക്ടർമാർക്ക് അധികാരമുണ്ട്.

 റവന്യൂ വകുപ്പ് ഇടപെടുന്നതോടെ, പിഴത്തുക ഈടാക്കാൻ നിരവധി നടപടികൾ കൈക്കൊള്ളാനാകുമെന്നതാണ് പ്രധാന നിയമവശം. വീഴ്ച വരുത്തിയയാളുടെ സ്ഥാവര വസ്തുക്കളുടെ അറ്റാച്ച്‌മെന്റും വിൽപ്പനയുമാണ് അതിൽ പ്രധാനം. ചില കേസുകളിൽ വീഴ്ച വരുത്തിയയാളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനുമാകും. ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ കാമറകളും ഓട്ടോമേറ്റഡ് സിസ്റ്റങ്ങളും സർക്കാർ നടപ്പാക്കിയിരുന്നു. ഈ സംവിധാനങ്ങളിൽ നിന്നുള്ള ഡാറ്റ ഇ-ചലാനുകൾ നൽകിയിട്ടും പിഴ അടയ്ക്കാതിരുന്നവർക്കെതിരേയാണ് നടപടികൾ.

 അടയ്ക്കാത്ത ചലാനുകളുള്ള വാഹന ഉടമകൾക്ക് ഇൻഷുറൻസ് പുതുക്കാനോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസുകളിൽ മറ്റ് സേവനങ്ങൾ നടത്താനോ ബുദ്ധിമുട്ടായിരിക്കും. ഒരു വാഹനത്തെ കരിമ്പട്ടികയിൽ പെടുത്തുന്നത് വാഹനം വിൽക്കുന്നതിൽ ബുദ്ധിമുട്ട് ഉൾപ്പെടെ കാര്യമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. വാഹനത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പിഴ അടയ്ക്കണം.
പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം, തുക അടയ്ക്കാൻ നൽകിയ അവസരങ്ങൾ ഉപയോഗിക്കാതിരുന്നതുമൂലമാണ് റവന്യൂ റിക്കവറിയിലേക്ക് നീങ്ങാൻ കാരണം. വ്യക്തിഗത സ്വത്ത് പിടിച്ചെടുക്കുന്നതിനും ലേലം ചെയ്യുന്നതിനും ഇത് കാരണമാകും.

ഈ മാസം ഇ ചലാനുകൾ റദ്ദാക്കിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചെലാനുകൾ റദ്ദാക്കിയിട്ടില്ലെന്നും പിഴ ഈടാക്കുന്നത് തുടരുകയാണെന്നും എം.വി.ഡി വിശദീകരണവുമായി രംഗത്തെത്തി. ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾക്കെതിരേ പുറപ്പെടുവിച്ച ഇ ചലാനുകൾ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും എം.വി.ഡി സ്ഥിരീകരിച്ചിരുന്നു. നികുതി തീർപ്പാക്കൽ ജാലകം അടച്ചതോടെ കർശന റിക്കവറി നടപടികളാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ഗുരുതരമായതോ സ്ഥിര വീഴ്ച വരുത്തിയവർക്കോ റവന്യൂ റിക്കവറി ഇതിനകം നടക്കുന്നുണ്ട്, ഇതിൽ വാഹനനികുതി കുടിശ്ശികയാണ് പ്രധാനമായിട്ടുള്ളത്. ഇതിന്റെ തുടർച്ചായായാണ് കുടിശ്ശികയുള്ള വലിയ ട്രാഫിക് പിഴകൾ ഈടാക്കുന്ന റവന്യൂ റിക്കവറിയിലേക്ക് കടക്കുക.

 

 

The Kerala Motor Vehicle Department is taking strict action against traffic violators who fail to pay fines, including seizing their property.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  2 days ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  2 days ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  2 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  2 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  2 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  2 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  2 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  2 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  2 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  2 days ago