HOME
DETAILS

കുവൈത്ത് ബാങ്ക്: ലോണെടുത്ത് മുങ്ങിയവരില്‍ കൂടുതലും കോട്ടയം, എറണാകുളം സ്വദേശികള്‍; നടപടി മലയാളികള്‍ക്കാകെ നാണക്കേടെന്ന് പ്രവാസികള്‍; വായ്പാ നടപടി കടുപ്പിക്കുമോയെന്ന് ആശങ്ക | Kuwait Al Ahli Bank Loan Default

  
September 26, 2025 | 5:58 AM

Kuwaits Al Ahli Bank accuses hundreds of Indian expats of Rs2 billion loan fraud

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് മലയാളികള്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് മുങ്ങിയ സംഭവം മൊത്തം ഇന്ത്യക്കാര്‍ക്കും നാണക്കേടെന്ന നിഗമനത്തില്‍ പ്രവാസികള്‍. രണ്ട് ബില്യണ്‍ രൂപയിലധികം (6.9 ദശലക്ഷം കുവൈത്ത് ദിനാര്‍) തട്ടിയ കേസില്‍ കേരളത്തില്‍ ഇതിനകം തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരില്‍ ഭൂരിഭാഗം പേരും കുവൈത്തിലെ മെഡിക്കല്‍ രംഗത്ത് ജോലിചെയ്ത കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ്. അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 806 പേര്‍ നിരീക്ഷണത്തിലാണ്. കുവൈത്ത് ബാങ്ക് പ്രതിനിധി മുഹമ്മദ് അല്‍ ഖത്താന്‍ കേരളാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കോട്ടയത്തും എറണാകുളത്തും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2019 നും 2023 നും ഇടയിലാണ് പ്രതികള്‍ കുവൈത്തില്‍ ജോലി ചെയ്തത്. അല്‍ അഹ്ലി ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം ഇവര്‍ രാജ്യം വിടുകയായിരുന്നു. ഇതില്‍ ചിലര്‍ പിന്നീട് യുഎസ്, ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് കുടിയേറിയതായി പൊലിസ് പറഞ്ഞു. 

ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തും തട്ടിപ്പിനരയായി

അല്‍ അഹ്ലി ബാങ്കിന് പുറമെ കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തും തട്ടിപ്പിനിരയായതായാണ് സൂചന. ഈ കേസില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ഏകദേശം 700 കോടി രൂപയുടെ (84 മില്യണ്‍ ഡോളര്‍) നഷ്ടം സംഭവിച്ചതായാണ് ഗള്‍ഫ് ബാങ്ക് ആരോപിച്ചിരുന്നത്. 
ശമ്പളം തിരിച്ചടയ്ക്കാമെന്നും വായ്പാ കാലാവധി അവസാനിക്കുന്നതുവരെ കുവൈത്തില്‍ ജോലിയില്‍ തുടരാമെന്നും വ്യാജ ഉറപ്പുകള്‍ നല്‍കിയാണ് ഇവരില്‍ മിക്കവരും വായ്പ നേടിയതെന്ന് ബാങ്ക് ആരോപിച്ചു. എന്നാല്‍ ലോണ്‍ ക്രെഡിറ്റ് ആയി വൈകാതെ തന്നെ ഇവരില്‍ ഭൂരിഭാഗം പേരും ജോലി രാജിവെച്ച് മുങ്ങുകയായിരുന്നു.

സംഘടിത തട്ടിപ്പ് നടന്നതായി സംശയം

മലയാളികള്‍ കൂട്ടത്തോടെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തിനെ പറ്റിച്ചെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സമാനമായി മലയാളികള്‍ തങ്ങളെയും വഞ്ചിച്ചതായി അല്‍ അഹ്ലി ബാങ്കും പരാതിപ്പെട്ടത്. ബാങ്ക് സിഒഒ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേര്‍ക്കെതിരെ കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. രണ്ട് ബാങ്കുകളിലുമായി 700 ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി മനസ്സിലായതോടെ പിന്നില്‍ സംഘടിത നീക്കം നടന്നതായും കുവൈത്ത് ബാങ്ക് അധികൃതര്‍ സംശയിക്കുന്നുണ്ട്. 
ഭാര്യയും ഭര്‍ത്താവും ഒരുപോലെ അവരുടെ സാലറി സ്ലിപ്പ് കാണിച്ച് വായ്പയെടുത്തവയാണ് മിക്ക കേസുകളും. തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും ബാങ്ക് അധികൃതര്‍ സംശയിക്കുന്നു.
എന്നാല്‍ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് പലര്‍ക്കും രാജ്യം വിടേണ്ടിവന്നതെന്നാണ് കേസില്‍ പ്രതികളായവരും കുടുംബാംഗങ്ങളും പറയുന്നത്. 

കൂടുതല്‍ കോട്ടയം ജില്ലയില്‍ 

കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ് കൂടുതലും തട്ടിപ്പ് നടത്തിയത്. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കോട്ടയം സ്വദേശികള്‍ മാത്രം നടത്തി. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പില്‍ പടിഞ്ഞാറേ നട സ്വദേശിനി ജിഷയാണ് പ്രതി. വെള്ളൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ കീഴൂര്‍ സ്വദേശി റോബി മാത്യുവാണ് പ്രതി. 
തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രിയദര്‍ശന്‍ എന്നയാള്‍ പ്രതിയായ 1.20 കോടിയാണ് വലിയ തുകയുടെ തട്ടിപ്പ്. അയര്‍കുന്നത്ത് കൊങ്ങാണ്ടൂര്‍ ടോണി എന്നയാള്‍ 81 ലക്ഷം രൂപയും കടുത്തുരുത്തിയില്‍ റെജിമോന്‍ എന്നയാള്‍ 80 ലക്ഷത്തിന്റെ തട്ടിപ്പും നടത്തി. കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉഴവൂര്‍ സ്വദേശികളായ സിജോ മോന്‍ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവരാണ് പ്രതികള്‍.

മലയാളികള്‍ക്കെതിരേ പ്രതികാരനടപടിയുണ്ടാകുമെന്ന് ആശങ്ക

പൊതുവേ ഗള്‍ഫ് രാജ്യങ്ങളുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ചവരാണ് മലയാളികള്‍. എന്നാല്‍ കുവൈത്തിലെ നടപടി തങ്ങളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയതായി പ്രവാസികള്‍ ഒന്നടങ്കം പറയുന്നു. തട്ടിപ്പിനെ തുടര്‍ന്ന് കുവൈത്തിലെ ബാങ്കുകള്‍ ഇന്ത്യക്കാര്‍ക്കുള്ള വായ്പാ നിയമങ്ങള്‍ കര്‍ശനമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് കേരളത്തിലേക്കുള്ള പണമയയ്ക്കലിനെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു. 

Thirteen Keralites have been booked in cases registered in Ernakulam and Kottayam districts for allegedly defaulting on loans taken from Al Ahli Bank of Kuwait while working in the Gulf. Eight cases were registered at Kuravilangad, Ayarkunnam, Velloor, Kaduthuruthy, Vaikom, and Thalayolaparambu police stations in Kottayam district while five were taken in Puthencruz, Pothanikad, Varappuzha, and Angamaly police stations in Ernakulam.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  2 days ago
No Image

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

National
  •  2 days ago
No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  2 days ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  2 days ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  2 days ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  2 days ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  2 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  2 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago