രണ്ട് ദിവസത്തെ ആശ്വാസത്തിന് വിരാമം, സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്; ഇനി മേലേക്ക് തന്നെയെന്ന് സൂചന
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് രണ്ട് ദിവസം ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് വില 40 രൂപ വര്‍ധിച്ച് 10,530 രൂപയാണ് ഇന്ന്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും നിര്‍ണയിക്കുന്നത്. യുഎസിന്റെ പണപ്പെരുപ്പണക്ക് ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ടോടെയാണ് പുറത്തുവരുന്നത്. പണപ്പെരുപ്പം കുറയുകയാണെങ്കില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കും. ഇത് സ്വര്‍ണവില വീണ്ടും കൂടാനിടയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വില ഇങ്ങനെ
24കാരറ്റ്
ഗ്രാമിന് 44 രൂപ വര്‍ധിച്ച് 11,488
പവന് 352 രൂപ വര്‍ധിച്ച് 91, 904
22 കാരറ്റ്
ഗ്രാമിന് 40 രൂപ വര്‍ധിച്ച് 10,530
പവന് 320 രൂപ വര്‍ധിച്ച് 84,240
18 കാരറ്റ്
ഗ്രാമിന് 33 രൂപ വര്‍ധിച്ച് 8,616
പവന് 264 രൂപ വര്‍ധിച്ച് 68,928
അതേസമയം ആഭരണം വാങ്ങാന്‍ ഈ വിലയൊന്നും മതിയാവില്ല. ജിഎസ്ടി, ഹോള്‍മാര്‍ക്ക് ഫീസ് 3 മുതല്‍ 35% വരെയൊക്കെയാകാവുന്ന പണിക്കൂലി എന്നിവയും കൊടുത്താലേ സ്വര്‍ണാഭരണം വാങ്ങാനാകൂ. രാജ്യാന്തര വില ഔണ്‍സിന് 7 ഡോളര്‍ ഉയര്‍ന്ന് 3,747 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. വെള്ളിവില ഇന്നു മാറ്റിയിട്ടില്ല. ഗ്രാമിന് 144 രൂപയാണ് ഇന്നത്തെ വെള്ളിവില.
| Date | Price of 1 Pavan Gold (Rs.) |
| 1-Sep-25 | Rs. 77,640 (Lowest of Month) |
| 2-Sep-25 | 77800 |
| 3-Sep-25 | 78440 |
| 4-Sep-25 | 78360 |
| 5-Sep-25 | 78920 |
| 6-Sep-25
Gold Price Tracker
Jewellery Price Calculator
|
79560 |
| 7-Sep-25 | 79560 |
| 8-Sep-25 (Morning) |
79480 |
| 8-Sep-25 (Evening) |
79880 |
| 9-Sep-25 | 80880 |
| 10-Sep-25 | 81040 |
| 11-Sep-25 | 81040 |
| 12-Sep-25 | 81600 |
| 13-Sep-25 | 81520 |
| 14-Sep-25 | 81520 |
| 15-Sep-25 | 81440 |
| 16-Sep-25 | 82080 |
| 17-Sep-25 | 81920 |
| 18-Sep-25 | 81520 |
| 19-Sep-25 | 81640 |
| 20-Sep-25 | 82240 |
| 21-Sep-25 | 82240 |
| 22-Sep-25 (Morning) |
82560 |
| 22-Sep-25 (Evening) |
82920 |
| 23-Sep-25 (Morning) |
83840 |
| 23-Sep-25 (Evening) |
Rs. 84,840 (Highest of Month) |
| 24-Sep-25 | 84600 |
| 25-Sep-25 Yesterday » |
83920 |
| 26-Sep-25 Today » |
Rs. 84,240 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."