കടുത്ത വയറുവേദന, കാരണം നോക്കുമ്പോള്‍ വയറ്റില്‍ പെന്ന് മുതല്‍ സ്പൂണ്‍ വരെ; കാരണമെന്തെന്നല്ലേ
കടുത്ത വയറുവേദന. എന്ത് ചെയ്തിട്ടും നില്‍ക്കുന്നില്ല. ഒടുവില്‍ ഡോക്ടറുടെ അടുത്തെത്തി. പരിശോധിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്. ബ്രഷും സ്പൂണും ഒരു കുഞ്ഞ് സ്‌റ്റേഷനറി കട തന്നെയുണ്ട് വയറ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് സംഭവം, മയക്കുമരുന്നിന് അടിമയായ 40കാരനാണ് ഈ വിചിത്ര വസ്തുക്കള്‍ വിഴുങ്ങിയത്. വയസ്സുള്ള സച്ചിന്റെ വയറ്റില്‍ നിന്നാണ് ശസ്ത്രക്രിയക്കിടെ 29 സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍ എന്നിവ നീക്കം ചെയ്തത്.
ബുലന്ദ്ശഹര്‍ നിവാസിയായ സച്ചിനെ മയക്കുമരുന്ന് ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു, അവിടെ വെച്ചാണ് ഇയാള്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെടുന്നത്. മരുന്ന് കഴിച്ചിട്ടൊന്നും ഭാദമാകാത്തതിനെ തുടര്‍ന്നാണ് ആദ്യം എക്‌സ്-റേ എടുത്തത്. എക്‌സറേയില്‍ വയറ്റില്‍ ഖരരൂപത്തിലുള്ള തുടര്‍ന്ന് അള്‍ട്ര സൗണ്ട് സ്‌കാന്‍ ചെയ്തു. അതിനുശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കി.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റിലെ വസ്തുക്കള്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സ്പൂണുകളും ടൂത്ത് ബ്രഷുകളും പെന്നും. അതും ഒന്നും രണ്ടുമല്ല. 29 സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍. ഡീ-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച സമയത്ത് ഇയാള്‍ അസ്വസ്ഥത വരുമ്പോള്‍ കൈയില്‍ കിട്ടിയ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനയും വിഴുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇവ നീക്കം ചെയ്തത്. മാനസിക നിലയില്‍ പ്രശ്‌നമുള്ളവര്‍ക്കാണ് സാധാരണ നിലക്ക് ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാറെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.
2022ല്‍ സമാനമായ ഒരു കേസില്‍, യു.പിയിലെ മുസാഫര്‍നഗറില്‍ ഒരു രോഗിയുടെ വയറ്റില്‍ നിന്ന് 63 സ്പൂണുകള്‍ കണ്ടെടുത്തിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന വിജയ് എന്ന വ്യക്തിയെ ഒരു ഡീ-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് ഇയാളും സ്പൂണുകള്‍ വിഴുങ്ങിയത്. ഈ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. യുവാവിന്റെ ബന്ധുക്കള്‍ സെന്‍രിറിനെതിരെ രംഗത്തെത്തി. പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാര്‍ അദ്ദേഹത്തിന് സ്പൂണുകള്‍ നിര്‍ബന്ധിച്ച് നല്‍കിയതായാണ് കുടുംബം ആരോപിച്ചത്. സ്പൂണുകള്‍ വിഴുങ്ങിയ കാര്യം രോഗി പിന്നീട് സമ്മതിച്ചതായി ഡോക്ടര്‍മാര്‍ അന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.
2019-ല്‍, ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ സംഘം ഗുരുതരമായ മാനസിക വൈകല്യമുള്ള ഒരാളുടെ വയറ്റില്‍ നിന്ന് സ്പൂണുകള്‍, സ്‌ക്രൂഡ്രൈവറുകള്‍, ടൂത്ത് ബ്രഷുകള്‍, ഒരു അടുക്കള കത്തി, ഒരു വാതില്‍ പൂട്ട് എന്നിവ കണ്ടെടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കരണ്‍ സെന്‍ എന്ന 35 വയസ്സുകാരനാണ് കടുത്ത വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടര്‍ന്ന്, മാണ്ഡി ജില്ലയിലെ നേര്‍ ചൗക്കിലുള്ള ലാല്‍ ഭാദൂര്‍ ശാസ്ത്രി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകളായി സെന്‍ സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നു ഇയാള്‍ക്ക്. തുടക്കത്തില്‍, വയറ്റില്‍ സിസ്റ്റ് പുറത്തേക്ക് നീണ്ടുനില്‍ക്കുന്നതായി അദ്ദേഹം പരാതിപ്പെട്ടു, തുടര്‍ന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ജറി ചെയ്ത ഡോക്ടര്‍മാര്‍ വയറ്റില്‍ ഒരു സ്‌ക്രൂഡ്രൈവറാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാണ്ഡിയിലെ ലാല്‍ ബഹര്‍ ശാസ്ത്രി കോളേജിലേക്ക് റഫര്‍ ചെയ്തു. സെന്നിന്റെ സ്‌കാനിംഗില്‍ അദ്ദേഹത്തിന്റെ വയറ്റില്‍ ഇത്തരം നിരവധി വസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി.
ഏകദേശം നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം, ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ വയറ്റില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്തു.
ഇയാളുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷുകള്‍, ഒരു അടുക്കള കത്തി തുടങ്ങിയവയാണ് അന്ന് നീക്കം ചെയ്തതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രജനീഷ് പത്താനിയ അന്ന് പറഞ്ഞിരുന്നു.
മയക്കുമരുന്നിന്റെ വര്‍ധിച്ച ഉപയോഗം മാനസിക നില തന്നെ തകരാരിലാക്കുന്നതാണ് ഇത്തരം പ്രവണതക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഒരു സാധാരണ സംഭവമല്ലെന്നും അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്നതാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില മയക്കുമരുന്നുകള്‍ മനോരോഗത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വിചിത്രവും യുക്തിരഹിതവുമായ പെരുമാറ്റത്തിലേക്ക് നയിക്കുന്നു.
a man in uttar pradesh suffered severe stomach pain, only to reveal 29 spoons, 19 toothbrushes, and more inside his stomach after surgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."