HOME
DETAILS
MAL
ഹജ്ജ് യാത്രക്കാർക്ക് ആശ്വാസം; കരിപ്പൂരിൽ ഇത്തവണ നിരക്ക് കുറയും, എയർ ഇന്ത്യ പുറത്ത്
September 27, 2025 | 1:59 AM
കൊണ്ടോട്ടി: അടുത്ത വർഷത്തെ ഹജ്ജ് സർവിസിനുള്ള ടെൻഡറിൽ കരിപ്പൂരിൽ എയർ ഇന്ത്യയെ പിന്തള്ളി ഈവർഷം ആകാശ എയർ. 1210 ഡോളറിനാണ് കരിപ്പൂരിൽനിന്ന് ആകാശ എയർ ടെൻഡർ പിടിച്ചത്. കൊച്ചിയിൽ ഫ്ളൈനാസ് 989 ഡോളറിനും കണ്ണൂരിൽ ഫ്ളൈഡീൽ 1012 ഡോളറിനുമാണ് ടെൻഡർ പിടിച്ചത്. എയർ ഇന്ത്യ, സഊദി എയർലെൻസ് ഇത്തവണ സർവിസിനില്ല.
വിമാനക്കമ്പനികളുടെ ടെൻഡർ സമർപ്പണത്തിനുള്ള അവസാന തീയതി ഈമാസം 25 ആയിരുന്നു. 26നു ലഭ്യമായ അപേക്ഷകൾ പ്രകാരമാണ് വിമാനക്കമ്പനികളെ പ്രഖ്യാപിച്ചത്. ഈ വർഷം 8,530 പേരെയാണ് ഹജ്ജിന് തിരഞ്ഞെടുത്തത്.
ആകാശ എയർ വരുന്നതോടെ കരിപ്പൂർ എംബാർക്കേഷൻ പോയിന്റിൽനിന്നുള്ള യാത്രയ്ക്ക് കണ്ണൂരിനേക്കാൾ 18,000 രൂപയുടെ വർധനവാണുണ്ടാകുക. കഴിഞ്ഞവർഷം നാൽപതിനായിരം രൂപയുടെ വർധനയാണ് ഉണ്ടായിരുന്നത്. തുക കുറഞ്ഞത് തീർഥാടകർക്ക് ഏറെ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."