HOME
DETAILS

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

  
Web Desk
September 27, 2025 | 2:05 AM

severe low pressure area over bay of bengal very heavy rain likely in north kerala

കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് വടക്കൻ കേരളത്തിൽ ഇന്ന് 27/09/2025 അതിശക്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തലസ്ഥാനമടക്കമുള്ള തെക്കൻ ജില്ലകളിൽ ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ടെങ്കിലും, ഇന്ന് ഈ ജില്ലകളിൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത

ഓറഞ്ച് അലർട്ട്

27/09/2025:

ജില്ലകൾ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്ത മഴ (Very Heavy Rainfall) പ്രതീക്ഷിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.

മഞ്ഞ അലർട്ട്

27/09/2025:

ജില്ലകൾ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

ഒറ്റപ്പെട്ട ശക്തമായ മഴ (Heavy Rainfall) പ്രതീക്ഷിക്കുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

28/09/2025:

ജില്ലകൾ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചനം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

28/09/2025 വരെ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

30/09/2025 വരെ: തെക്കുപടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെയാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  2 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  2 days ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  2 days ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  2 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  2 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  2 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  2 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  2 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  2 days ago