HOME
DETAILS

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മാവന് പിന്നിലെ അമ്മയും അറസ്റ്റില്‍

  
September 27, 2025 | 5:58 AM

balaramapuram child death mother arrested

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതു അറസ്റ്റില്‍. അമ്മാവൻ ഹരികുമാർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീതുവിനെ തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലിസ് കസ്റ്റഡിയിലെടുത്തത്. കേസിൽ രണ്ടാം പ്രതിയാണ് ശ്രീതു.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ് പ്രായമുള്ള ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അമ്മയുടെ സഹോദരനായ ഹരികുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിന്റെ മൊഴിയിൽ പൊലിസ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവാണ് എന്ന് ഹരികുമാർ മൊഴി നൽകിയിരുന്നു. 

ചോദ്യം ചെയ്യലിൽ തുടർച്ചയായി മൊഴിമാറ്റിയതോടെ ഹരികുമാറിനെയും കുട്ടിയുടെ അമ്മയെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലിസ് തയാറാകുന്നതിനിടെയാണ് ശ്രീതുവിനെ ചേർത്തുള്ള ഹരികുമാറിന്‍റെ മൊഴി പുറത്തുവന്നത്.  

സഹോദരന്റെ മൊഴി ശ്രീതു തള്ളിയിരുന്നു. എന്നാൽ, ശ്രീതുവിനെതിരെ കുട്ടിയുടെ പിതാവും സംശയം പ്രകടിപ്പിച്ച് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ലെങ്കിലും കുറ്റപത്രത്തിൽ ശ്രീതുവിനെയും പൊലിസ് ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്.

ദേവേന്ദുവിന്റെ കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലിസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലിസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  4 days ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  4 days ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  4 days ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  4 days ago
No Image

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

uae
  •  4 days ago
No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  4 days ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  4 days ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  4 days ago
No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  4 days ago