സിവിൽ സപ്ലൈസ് അഴിമതി കേസിൽ സർക്കാരിന്റെ അപ്പീലിനെതിരെ അടൂർ പ്രകാശ് സുപ്രീം കോടതിയിൽ
ഡൽഹി: സിവിൽ സപ്ലൈസ് അഴിമതി കേസിലെ സർക്കാരിന്റെ അപ്പീലിനെതിരെ അടൂർ പ്രകാശ്. തന്നെ വെറുതെ വിട്ട വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ രാഷ്ട്രീയ ലക്ഷ്യം ആണെന്നാണ് സുപ്രീം കോടതിയിൽ അടൂർ പ്രകാശ് ആരോപിച്ചത്. 475 ദിവസത്തോളം കാലതാമസം വരുത്തിയാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
2006ലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട കേസ് എടുത്തത്. 2005ൽ നടപടികൾ തുടങ്ങിയ കേസിൽ 15 വർഷങ്ങൾക്ക് ശേഷം വിജിലൻസ് കോടതി അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞാണ് കേസിൽ ഉൾപ്പെട്ടവരെ കോടതി കുറ്റവിമുകതരാക്കിയത്.
ഈ വിധി വന്നതിന് ശേഷം 475 ദിവസങ്ങൾ കഴിഞ്ഞാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സാധാരണ നിലയിൽ 90 ദിവസമാണ് അപ്പീൽ കാലാവധി. എന്നാൽ അപ്പീൽ വൈകിയതിന്റെ കാരണം പോലും കൃത്യമായി ബോധിപിക്കാതെയാണ് ഹൈക്കോടതിയിൽ സർക്കാർ എത്തിയത്. ഒക്ടോബർ ആറിനാണ് ഹര്ജി സുപ്രീം കോടതി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."