സംസ്ഥാന സ്കൂൾ കലോത്സവം: എ ഗ്രേഡ് നേടുന്നവർക്ക് 1000 രൂപ ഗ്രാൻഡ്; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാർ 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോടെ പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ കൃത്യമായി ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്വർണക്കപ്പ് തൃശൂരിൽ എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും ഘോഷയാത്ര ക്രമീകരിക്കും. സ്കൂൾ കായികമേള പരിഷ്കരിച്ച മാനുവലിന്റെ അടിസ്ഥാനത്തിൽ നടക്കുമെന്നും, കളരിപ്പയറ്റ് മത്സരങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേര് വിദ്യാർത്ഥികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്നത് ഗൗരവകരമായ വിഷയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എട്ടും പത്തും വർഷം ജോലി ചെയ്ത അധ്യാപകരെ പിരിച്ചുവിടുന്നത് അനീതിയാണെന്നും, നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിഷയം പുനഃപരിശോധിക്കാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം ജനന സർട്ടിഫിക്കറ്റ് പരിഗണിക്കാനാണ് നിർദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The Kerala State School Arts Festival preparations have begun, announced Education Minister V. Sivankutty. All students securing A-grade will receive a Rs 1000 grant from the government. The festival aims to be complaint-free with public participation, ensuring proper arrangements for accommodation and food. A grand procession will bring the golden trophy to Thrissur from Thiruvananthapuram and Kasaragod.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."