HOME
DETAILS

ഫൈനലിന് മുമ്പേ സ്പെഷ്യൽ നേട്ടം; ലങ്ക കീഴടക്കി ഇന്ത്യക്കൊപ്പം തിളങ്ങി സഞ്ജു

  
September 27, 2025 | 12:43 PM

Sanju Samson was selected as the Impact Player of the India-Sri Lanka Super Four clash in the Asia Cup

ഏഷ്യ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സൂപ്പർ ഫോർ പോരാട്ടത്തിലെ ഇമ്പാക്ട് പ്ലെയറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു വിക്കറ്റിന് പിന്നിലും മികച്ചു നിന്നു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ സഞ്ജു ലങ്കക്കെതിരെ തനിക്ക് ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയായിരുന്നു.

മത്സരത്തിൽ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. വിക്കറ്റ് കീപ്പിങ്ങിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡീസിനെ പുറത്താക്കിയതും സഞ്ജു തന്നെയാണ്. വരുൺ ചക്രവർത്തിയുടെ പന്തിൽ ഒരു മിന്നൽ സ്റ്റമ്പിങ്ങിലൂടെയാണ് സഞ്ജു മെൻഡീസിനെ മടക്കി അയച്ചത്. മത്സരത്തിൽ ഈ വിക്കറ്റ് വളരെ നിർണായകമായിരുന്നു. അർദ്ധ സെഞ്ച്വറി നേടി മിന്നും ഫോമിൽ നിൽക്കെയാണ് സഞ്ജു തകർപ്പൻ സ്റ്റാമ്പിങ്ങിലൂടെ താരത്തെ പുറത്താക്കിയത്. ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമറിൽ നിന്നുമാണ് സഞ്ജു ഇമ്പാക്ട് പ്ലെയറിനുള്ള മെഡൽ ഏറ്റുവാങ്ങിയത്. 

മത്സരത്തിൽ സൂപ്പർ ഓവറിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസ് നേടിയത്. ഒടുവിൽ സൂപ്പർ ഓവർ വിധിയെഴുതിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക രണ്ട് റൺസാണ് നേടിയത്. സൂപ്പർ ഓവറിൽ അർഷ്ദീപ് സിങ് ഇന്ത്യക്കായി രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ശ്രീലങ്കയുടെ സ്കോർ രണ്ട് റൺസിൽ അവസാനിക്കുകയിരുന്നു. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ശുഭ്മൻ ഗില്ലും അനായാസം വിജയം സമ്മാനിക്കുകയായിരുന്നു. 

ഓപ്പണർ അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. 31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് അഭിഷേക് ശർമയുടെ ബാറ്റിൽ നിന്നും പിറന്നത്.  തിലക് വർമ്മ 49 റൺസ് നേടി പുറത്താകാതെയും നിന്നു. 34 പന്തിൽ നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

സെഞ്ച്വറി നേടിയ പാത്തും നിസ്സങ്കയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. 57 പന്തിൽ നിന്നും 107 റൺസാണ് താരം നേടിയത്. ഏഴു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. കുശാൽ മെൻഡീസ്‌ അർദ്ധ സെഞ്ച്വറി നേടിയും നിർണായകമായി. 32 പന്തിൽ എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 52 റൺസാണ് നേടിയത്. 

Sanju Samson was selected as the Impact Player of the India-Sri Lanka Super Four clash in the Asia Cup. Sanju, who performed well with the bat in the match, was also excellent behind the wicket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

Kerala
  •  9 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

Kerala
  •  9 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി

crime
  •  9 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം

Kerala
  •  10 hours ago
No Image

ജന്മദിനാഘോഷത്തിൽ കഞ്ചാവ് ഉപയോഗം; ആറ് കോളേജ് വിദ്യാർഥികൾ പിടിയിൽ

crime
  •  10 hours ago
No Image

തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി, വൻ നാശനഷ്ടം

Kerala
  •  10 hours ago
No Image

ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌ത വിവാദം: ബിബിസി തലപ്പത്ത് രാജി; ഡയറക്ടർ ജനറലും സിഇഒയും സ്ഥാനമൊഴിഞ്ഞു

International
  •  10 hours ago
No Image

ദുബൈ മെട്രോ: ബ്ലൂ ലൈന്‍ അഞ്ച് മാസത്തിനുള്ളില്‍ 10% പൂര്‍ത്തീകരിച്ചു; 2026ഓടെ 30%

uae
  •  11 hours ago
No Image

ഷാര്‍ജ ബുക്ക് ഫെയര്‍: കുരുന്നുകള്‍ക്ക് എ.ഐ വേദിയൊരുക്കി എസ്.ഐ.ബി.എഫ് കോമിക് വര്‍ക്ക്‌ഷോപ്പ്

uae
  •  11 hours ago
No Image

ഛത്തിസ്ഗഡില്‍ ക്രൈസ്തവര്‍ക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ വൈദികര്‍ക്ക് മര്‍ദനം

crime
  •  11 hours ago