യാത്രക്കാർക്കൊപ്പം: 2025 ൽ 14 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിച്ച് വിമാനക്കമ്പനികൾ
ദുബൈ: 2025 മുതൽ തങ്ങളുടെ ആഗോള ശൃംഖലയിൽ 14 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സും ഫ്ലൈദുബൈയും. ഈ വിപുലീകരണത്തിൽ സീസണൽ റൂട്ടുകളുടെ പുനരാരംഭവും നിലവിലുള്ള റൂട്ടുകളിലെ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കലും ഉൾപ്പെടുന്നു.
എമിറേറ്റ്സ് അഞ്ച് പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കുന്നു
ഈ വർഷം അഞ്ച് പുതിയ സർവിസുകളാണ് എമിറേറ്റ്സ് പുതുതായി അവതരിപ്പിച്ചത്. ജൂൺ 2-ന് വിയറ്റ്നാമിലെ ഡാ നാങിലേക്കും, ജൂൺ 3-ന് കംബോഡിയയിലെ സീം റീപ്പിലേക്കും, ജൂലൈ 1-ന് ചൈനയിലെ ഷെൻഷെനിലേക്കും എമിറേറ്റ്സ് സർവിസുകൾ ആരംഭിച്ചു.
ഡമാസ്കസിലേക്കുള്ള സർവിസുകൾ വീണ്ടും ആരംഭിക്കുകയും ഒക്ടോബർ 26 മുതൽ പ്രതിദിന വിമാനങ്ങൾസർവിസുകൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് ആദ്യം, എമിറേറ്റ്സ് ചൈനയിലെ ഹാങ്‌ഷൗവിലേക്ക് പുതിയ പ്രതിദിന സർവിസ് ആരംഭിച്ചു, ഇത് ചൈനയിലെ അവരുടെ അഞ്ചാമത്തെ ഗേറ്റ്‌വേയും ഷെൻഷെനിന് ശേഷം ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ കൂട്ടിച്ചേർക്കലുമാണ്. ഒക്ടോബർ മുതൽ ഹാങ്‌ഷൗ റൂട്ടിൽ കൂടുതൽ മികച്ച എയർബസ് എ350 വിമാനം ഉപയോഗിക്കാനാണ് എമിറേറ്റ്സിന്റെ പദ്ധതിയിടുന്നത്.
ഫ്ലൈദുബൈ
2025 ജനുവരി മുതൽ ഒൻപത് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബൈ സർവിസുകൾ ആരംഭിച്ചു. സെപ്റ്റംബറിൽ, റൊമാനിയയിലെ യാസിയിലേക്ക് (Iași) നേരിട്ടുള്ള സർവിസ് ആരംഭിച്ചു. ഇതോടെ, ദുബൈയിൽ നിന്ന് ഈ നഗരത്തിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന ആദ്യ യുഎഇ വിമാനക്കമ്പനിയായി ഫ്ലൈദുബൈ മാറി. റൊമാനിയയിലെ ബുക്കറസ്റ്റിലേക്കും ഫ്ലൈദുബൈ സർവിസ് നടത്തുന്നു. പ്രതിദിനം രണ്ട് സർവിസുകളുള്ളത് മൂന്നാക്കി വർധിപ്പിച്ച്, ആഴ്ചയിൽ ആകെ 21 സർവിസുകൾ നടത്താനും കമ്പനി പദ്ധതിയിടുന്നു.
സെപ്റ്റംബറിൽ തന്നെ, മോൾഡോവൻ തലസ്ഥാനമായ ചിസിനൗവിലേക്ക് (Chisinau) സർവിസ് ആരംഭിച്ചു. കൂടാതെ, ഈ വർഷം ആദ്യം, തുർക്കിയിലെ അന്റാല്യയിലേക്കും ഈജിപ്തിലെ അൽ അലമൈനിലേക്കും ഫ്ലൈദുബൈ സീസണൽ സർവിസുകൾ ആരംഭിച്ചിരുന്നു.
ജൂൺ 1-ന്, സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്ക് പ്രതിദിന വിമാനങ്ങൾ പുനരാരംഭിച്ചുകൊണ്ട്, ഈ റൂട്ടിൽ സേവനം പുനഃസ്ഥാപിക്കുന്ന ആദ്യ യുഎഇ വിമാനക്കമ്പനിയായി ഫ്ലൈദുബൈ മാറിയിരുന്നു. 2025 മെയ് 15 മുതൽ പാകിസ്ഥാനിലെ പെഷവാറിലേക്കും, ഇറാനിലെ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്കും പുതിയ സർവിസുകൾ ആരംഭിച്ചു. മാർച്ച് 13-ന് ബുഷെഹർ, തബ്രിസ്, മാർച്ച് 14-ന് ഖെഷ്മ് ദ്വീപ്.
2025 അവസാനത്തിൽ പുതിയ റൂട്ടുകൾ
2025-ന്റെ അവസാന പാദത്തിൽ മൂന്ന് പുതിയ റൂട്ടുകൾ കൂടി ചേർക്കാൻ ഫ്ലൈദുബൈ പദ്ധതിയിടുന്നു. ഒക്ടോബർ 15 മുതൽ കെനിയയിലെ നൈറോബിയിലേക്കും, ഡിസംബറിൽ ലാത്വിയയിലെ റിഗ, ലിത്വനിയയിലെ വിൽനിയസ് എന്നീ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുമാണ് ഫ്ലൈദുബൈ സർവിസുകൾ ആരംഭിക്കാനൊരുങ്ങുന്നത്.
Emirates and flydubai have launched flights to 14 new destinations across their global networks since the start of 2025, driven by strong international travel demand and Dubai's emergence as a leading global aviation hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."