HOME
DETAILS

യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്‌നർ; സംശയം തോന്നി പരിശോധിച്ചപ്പോൾ പിടിച്ചെടുത്തത് 3,037 മദ്യക്കുപ്പികൾ

  
September 27, 2025 | 2:33 PM

kuwait customs foils smuggling attempt seizes 3037 liquor bottles hidden in 20-foot container

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ മദ്യം കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമായി ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച്, കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പിന്തുണയോടെയായിരുന്നു ഓപ്പറേഷൻ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയാണ് ഈ ഓപ്പറേഷന് നിർദേശം നൽകിയത്. 

WhatsApp Image 2025-09-27 at 7.53.33 PM.jpeg

WhatsApp Image 2025-09-27 at 7.53.46 PM.jpeg

സോളിഡ് കേബിൾ റീലുകൾ വഹിച്ചിരുന്ന കണ്ടെയ്നറിനെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന്, വിശദമായ പരിശോധന നടത്തി. തുടർന്ന്, കുവൈത്ത് ഫയർ ഫോഴ്സിന്റെ സഹായത്തോടെ, മറഞ്ഞിരിക്കുന്ന വസ്തുക്കൾ പുറത്തെടുക്കാൻ വേണ്ടി ഒരു പ്രത്യേക ടീമിന്റെ സഹായത്തോടെ റീലുകൾ വേർപെടുത്തി. പരിശോധനയിൽ ഒളിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 3,037 മദ്യക്കുപ്പികൾ പിടിച്ചെടുത്തു.

പരിശോധനയ്ക്ക് ശേഷം, കണ്ടെയ്നറിൽ മദ്യമോ മറ്റ് നിരോധിത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തി. പിന്നീട് സംഭവം, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിനെ അറിയിച്ചു. തുടർ അന്വേഷണങ്ങൾ നടത്താനും ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും ഷിപ്പ്മെന്റിന്റെയും ബന്ധപ്പെട്ട കമ്പനിയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറി.

കള്ളക്കടത്ത് തടയുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ശ്രമങ്ങളുടെ ഫലമാണ് ഇത്. മാത്രമല്ല, നിരോധിത വസ്തുക്കളുടെ രാജ്യത്തേക്കുള്ള പ്രവേശനം തടയാൻ ബന്ധപ്പെട്ട അധികൃതർ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പും സഹകരണവും ആ ഓപറേഷൻ പ്രതിഫലിപ്പിക്കുന്നു.

The Kuwait Ministry of Interior has clarified that recent reports about allowing family visa violators to correct their legal status are false. There's no official announcement or confirmation from the ministry regarding any amnesty or special provisions for visa violators. It's essential to rely on credible sources, such as the Ministry's official website or social media channels, for accurate information on visa policies and regulations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് കൊള്ള ഒറ്റപ്പെട്ട തട്ടിപ്പല്ല; ഛത്തിസ്ഗഡിലും മധ്യപ്രദേശിലും വോട്ട് മോഷണം തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി

National
  •  13 hours ago
No Image

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും; റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Kerala
  •  13 hours ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  20 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  20 hours ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  21 hours ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  21 hours ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കുഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  21 hours ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  21 hours ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  21 hours ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  21 hours ago

No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  a day ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  a day ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  a day ago