HOME
DETAILS

കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും 

  
Web Desk
September 27, 2025 | 2:38 PM

kerala braces for heavy rain and strong winds yellow alert in four districts orange alert in five

തിരുവനന്തപുരം: കേരളത്തിൽ മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് (സെപ്റ്റംബർ 27) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പ്രഖ്യാപിച്ചത്.  24 മണിക്കൂറിനുള്ളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലർട്ടിന്റെ അർത്ഥം, അതേസമയം യെല്ലോ അലർട്ട് ജില്ലകളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ (സെപ്റ്റംബർ 28) യെല്ലോ അലർട്ട് തുടരും. ശക്തമായ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാകാം, ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ഈ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റും മഴയും ശക്തമാകുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശനിയാഴ്ച രാവിലെയോടെ ഒഡീഷ-ആന്ധ്രാ തീരത്ത് കരയ്ക്കടുക്കുമെന്നും ഇത് കേരളത്തിലെ മഴയെ സ്വാധീനിക്കുമെന്നും ഐഎംഡി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

കാറ്റും മഴയും മൂലം ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. കാറ്റ് വീശിത്തുടങ്ങുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക, അവയ്ക്ക് സമീപത്ത് നിൽക്കാതിരിക്കുക, ടെറസുകളിൽ കയറാതിരിക്കുക. ശക്തമായ കാറ്റ് കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്ന ദുരന്തമാണ്. മരങ്ങൾ കടപുഴകുകയോ ചില്ലകൾ ഒടിഞ്ഞുവീഴുകയോ ചെയ്ത് അപകടങ്ങൾ ഉണ്ടാകാം. മഴയും കാറ്റും ഉള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം, പൊതുസ്ഥലങ്ങളിലെ അത്തരം മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ, കാറ്റില്ലാത്ത സമയത്ത് അവ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം. കാറ്റും മഴയും ഉള്ളപ്പോൾ ഇവയുടെ ചുവട്ടിലോ സമീപത്തോ നിൽക്കരുത്, വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ അപകടസാധ്യതകൾ മലയോരമേഖലകളിൽ കൂടുതലായതിനാൽ, അവിടെയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കാൻ പൊതുജനങ്ങൾ ശ്രമിക്കണം.

 

 

Kerala is experiencing persistent heavy rainfall and strong winds due to a low-pressure system in the Bay of Bengal. The India Meteorological Department has issued an orange alert for Kozhikode, Wayanad, Kannur, and Kasaragod, indicating very heavy rain (115.6-204.4 mm in 24 hours). Yellow alerts are in place for Ernakulam, Idukki, Thrissur, Palakkad, and Malappuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  3 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  3 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  3 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  4 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  4 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  4 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  4 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago