തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു. മരിച്ചവരിൽ 6 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. 12 പേർ അതീവ ഗുരുതരാവസ്ഥയിൽ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
റാലിക്കിടെ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞുവീണു. മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി.
റാലിക്കിടെ ജനക്കൂട്ടത്തിന്റെ തിരക്ക് കൂടിയപ്പോൾ വിജയ് ആംബുലൻസ് വിളിക്കാൻ ടിവികെ നേതാക്കളോട് ആവശ്യപ്പെടുകയും ആൾക്കൂട്ടത്തിനിടയിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥിതിഗതികൾ വഷളാകുകയും ജനക്കൂട്ടം നിയന്ത്രണാതീതമാവുകയും ചെയ്തതോടെ പൊലീസിന്റെ സഹായം തേടി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് മന്ത്രി സെന്തിൽ ബാലാജി, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർ കരൂർ ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനവും ചികിത്സാ സൗകര്യങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
A tragic incident occurred at a rally led by Tamilaga Vettri Kazhagam president Vijay in Karur, Tamil Nadu, where 30 people, including three children and ten women, died due to a stampede. Ten others are critically injured, and the death toll may rise. Overwhelmed by the uncontrollable crowd, Vijay halted his speech and returned to his caravan. Minister Senthil Balaji, along with health and education ministers and the ADGP, arrived at Karur hospital to oversee rescue and treatment efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."