'ട്രംപിന്റെ ദൂതൻ വിറ്റ്കോഫുമായി ബന്ധം വളർത്തിയെടുക്കാൻ ശ്രമം'; ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെതിരെ ഖത്തർ മീഡിയ ഓഫീസ്
ദോഹ: ഔദ്യോഗികമായി നിയമിക്കപ്പെടുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മിഡിൽ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി ഖത്തർ ലോബിയിംഗിലൂടെ ബന്ധം വളർത്തിയെടുക്കാൻ ശ്രമിച്ചുവെന്നും മാധ്യസ്ഥ ചർച്ചയിലൂടെ അദ്ദേഹം വൻ തോതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നുമുള്ള യുഎസ് ആസ്ഥാനമായ ന്യൂയോർക്ക് ടൈംസിൽ വന്ന ആരോപണങ്ങൾക്കെതിരെ ഖത്തർ സ്റ്റേറ്റിന്റെ ഇന്റർനാഷണൽ മീഡിയ ഓഫീസ് (IMO) പ്രസ്താവന പുറത്തിറക്കി. ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും വിശ്വാസ്യത കുറവാണെന്നും അതിനാൽ അവയെ അസംബന്ധം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ എന്നും IMO പറഞ്ഞു. പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ, ഖത്തരി നിക്ഷേപ സ്ഥാപനങ്ങൾ, സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങൾ എന്നിവ സ്റ്റീവ് വിറ്റ്കോഫുമായി വർഷങ്ങളോളം ബിസിനസ്സ് ബന്ധം പുലർത്തിയിരുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്
സ്റ്റീവ് വിറ്റ്കോഫ് ഈ വർഷം ഇസ്രായേലും ഹമാസും തമ്മിൽ സൂക്ഷ്മമായ വെടിനിർത്തൽ ചർച്ചകൾ നടത്തിയപ്പോൾ, അദ്ദേഹത്തിന്റെ മകൻ അലക്സ് മറ്റൊരു ദൗത്യത്തിലായിരുന്നുവെന്നും, തന്റെ പിതാവുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരുന്ന അതേ സർക്കാരുകളിൽ നിന്ന് അദ്ദേഹം നിശബ്ദമായി കോടിക്കണക്കിന് ഡോളർ അഭ്യർത്ഥിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്. ഗാസ ചർച്ചകളിൽ മധ്യസ്ഥനും മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന യുഎസ് സഖ്യകക്ഷിയുമായ ഖത്തറിനെ അമേരിക്കയിലെ വാണിജ്യ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ആസൂത്രിത നിക്ഷേപ ഫണ്ടിൽ ഉൾപ്പെടുത്താൻ അലക്സ് വിറ്റ്കോഫ് വാദിച്ചു. ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ് എന്നിവിടങ്ങളിലെ സർക്കാർ അഫിലിയേറ്റഡ് ഫണ്ടുകളിൽ നിന്ന് ഇതിനകം തന്നെ കോടിക്കണക്കിന് ഡോളറിന്റെ ഉറപ്പുകൾ നേടിയിട്ടുണ്ടെnനും യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി.
റിപ്പോർട്ടിന്റെ ഉറവിടത്തിൽ സംശയം
എന്നാൽ സംശയാസ്പദമായ സ്രോതസ്സുകളിൽ നിന്നാണ് ഈ ആരോപണങ്ങൾ വന്നതെന്നും ഗാസയിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതിനൊപ്പം ഖത്തറിനും യുഎസിനുമിടയിൽ പിരിമുറുക്കവും ഭിന്നതയും വിതയ്ക്കുന്നതിനുള്ള ഏകോപിത ശ്രമത്തിന്റെ ഭാഗമായി ഖത്തറിനെയും വിറ്റ്കോഫിനെയും ലക്ഷ്യം വയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും IMO പറഞ്ഞു.
അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇരു രാജ്യങ്ങളും ചെയ്യുന്ന പ്രവർത്തനങ്ങളെ എതിർക്കുന്ന ചില കക്ഷികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ ആരോപണങ്ങളെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ഖത്തർ എല്ലായ്പ്പോഴും യുഎസ് സർക്കാരുമായി സ്ഥാപന തലത്തിൽ ഇടപഴകുന്നുവെന്നും, നയതന്ത്രം, സുരക്ഷ, സാമ്പത്തിക പങ്കാളിത്തം എന്നിവയുൾപ്പെടെ നിരവധി പങ്കിട്ട താൽപ്പര്യങ്ങളിലുടനീളം പതിറ്റാണ്ടുകളായി വകുപ്പ് തല സഹകരണത്തിലാണ് ഖത്തർ-യുഎസ് ബന്ധം കെട്ടിപ്പടുക്കുന്നതെന്നും പ്രസ്താവനയിൽ ഐഎംഒ കൂട്ടിച്ചേർത്തു.
The International Media Office (IMO) of the State of Qatar has issued a statement responding to false allegations in the New York Times that Qatar sought to cultivate ties with US Special Envoy to the Middle East Steve Witkoff through a lobbying program years before he was appointed to public office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."