ബീവറേജസിന് മുന്നിലുള്ള ഓട്ടോപാര്‍ക്കിങ് നിര്‍ത്തിവെക്കണമെന്നാവശ്യം
മഞ്ചേരി: ഏറനാട് താലൂക്ക് ഓഫീസില്‍ സെപ്റ്റംബറിലെ വികസന സമിതി യോഗം ചേര്‍ന്നു. വിവിധ വകുപ്പ് മേധാവികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജോലിഭാരം കൂടുതലായതിനാല്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ താലൂക്ക് സഭയില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയില്‍ ഒരു ഓഫീസിനെ മാത്രം സഭയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. എല്ലാ താലൂക്ക് സഭകളിലും വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
നെല്ലിപ്പറമ്പ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തുള്ള പൊതുകിണര്‍ സ്ലാബ് ഇട്ട് മൂടുകയും അവിടെയുള്ള ബി.എസ്.എന്‍.എല്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ബീവറേജസിന് മുന്നിലുള്ള ഓട്ടോപാര്‍ക്കിങ് നിര്‍ത്തിവെക്കണമെന്നും പൊലിസ് സ്റ്റേഷന് പരിസരത്തെ വാഹനങ്ങളും തല്‍ സ്ഥലത്ത് നിന്നും മാറ്റി കൊടുക്കണമെന്നും സി.ഐ പറഞ്ഞു.
മീറ്റര്‍ ഉപയോഗിക്കാത്ത ഓട്ടോറിക്ഷാ ഡ്രൈവര്മാക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തില്‍ പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."