ഏഷ്യ കപ്പ് ഫൈനലിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; തകർത്തടിച്ചാൽ ഇന്ത്യക്കാരിൽ ഒന്നാമനാവാം
ദുബൈ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്നാണ് നടക്കുന്നത്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്താനുമാണ് കിരീട പോരാട്ടത്തിൽ നേർക്കുനേർ എത്തുന്നത്. ഏഷ്യ കപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും കിരീടപോരാട്ടത്തിനായി മത്സരിക്കുന്നത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് സൂര്യകുമാർ യാദവും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാക്കിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.
ഏഷ്യ കപ്പിലെ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനം പുറത്തെടുത്താൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണ് ഒരു ചരിത്രനേട്ടവും തന്റെ പേരിലാക്കി മാറ്റാൻ സാധിക്കും. ഫൈനലിൽ 64 റൺസ് കൂടി നേടിയാൽ ഒരു ടി-20 മൾട്ടി നാഷണൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായി മാറാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.
ഇതിനോടകം തന്നെ ഈ ടൂർണമെന്റിൽ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 108 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. നിലവിൽ ഈ റെക്കോർഡ് റിഷബ് പന്തിന്റെ പേരിലാണ്. 2024 ടി-20 ലോകകപ്പിൽ എട്ട് ഇന്നിംഗ്സുകളിൽ നിന്നും 171 റൺസായിരുന്നു പന്ത് അടിച്ചെടുത്തത്. ഈ നേട്ടത്തിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ്. 2007 ടി-20 ലോകകപ്പിൽ ധോണി ആറ് ഇന്നിങ്സുകളിൽ നിന്നും 154 റൺസ് ആയിരുന്നു ധോണി നേടിയിരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിലായിരുന്നു സഞ്ജു അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയത്. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ മിന്നും പ്രകടനമാണ് സഞ്ജു നടത്തിയിരുന്നത്. ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ സഞ്ജു ശ്രീലങ്കക്കെതിരെ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
India and Pakistan will clash in the Asia Cup final today. If Sanju Samson can put up a brilliant performance in the final, he can make history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."