HOME
DETAILS

കോഹ്‌ലിയുടെ ലോക റെക്കോർഡും തകർന്നുവീഴും; ടി-20യുടെ നെറുകയിലെത്താൻ അഭിഷേക് ശർമ്മ 

  
September 28, 2025 | 6:38 AM

abhishek sharma need 9 runs to break virat kohli t2o record

ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താൻ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ ലോകം. ഇന്ന് രാത്രി എട്ട് മണിക്ക് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്. ടൂർണമെന്റിൽ അപരാജിതമായാണ് സൂര്യകുമാർ യാദവും സംഘവും ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. മറുഭാഗത്ത് ടൂർണമെന്റിൽ ഇതിന് മുമ്പ് നടന്ന രണ്ട് മത്സരങ്ങളിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടിരുന്നു. 41 വർഷത്തിനിടയുള്ള ഏഷ്യാകപ്പ് ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ- പാകിസ്താൻ ഫൈനൽ പോരാട്ടം ഒരുങ്ങുന്നത്.  

ഫൈനൽ പോരാട്ടത്തിൽ ഓപ്പണർ അഭിഷേക് ശർമയുടെ മിന്നും പ്രകടനമാണ് ഇന്ത്യൻ ടീമിന് കരുത്തേകുന്നത്. ഇതിനോടകം തന്നെ ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്നും 309 റൺസ് ആണ് അഭിഷേക് ശർമ തന്റെ ബാറ്റിൽ നിന്നും അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഫൈനൽ പോരാട്ടത്തിലും ഈ മികച്ച പ്രകടനം തുടരുകയാണെങ്കിൽ ഒരു ചരിത്രനേട്ടം കൈവരിക്കാൻ സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർക്ക് സാധിക്കും. ഇന്റർനാഷണൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിലേക്കാണ് അഭിഷേക് ശർമ കണ്ണുവെക്കുന്നത്. ഇതിനായി അഭിഷേക് ശർമ്മയ്ക്ക് ഇനി വേണ്ടത് വെറും പതിനൊന്ന് റൺസ് മാത്രമാണ്.

2014 ടി-20 ലോകകപ്പിൽ 319 റൺ നേടിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 2009 ടി-20 ലോകകപ്പിൽ 317 റൺസ് നേടിയ മുൻ ശ്രീലങ്കൻ ഓപ്പണർ തിലകരത്ന ദിൽഷനാണ് പട്ടികയിലെ രണ്ടാമൻ. നിലവിലെ പ്രകടനം കണക്കിലെടുക്കുകയാണെങ്കിൽ അഭിഷേക് ശർമ്മയ്ക്ക് ഈ നേട്ടത്തിലേക്ക് വളരെ എളുപ്പത്തിൽ കാലെടുത്തുവെക്കാൻ സാധിക്കും.

ഈ ടൂർണമെന്റിൽ 300 റൺസ് നേടിയതോടെ ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറിയിരുന്നു. ഇതാദ്യമായാണ് ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്റെ ഒരു താരം 300+ സ്കോർ കടത്തുന്നത്. പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാന്റെ പേരിലാണ് ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. 2022 ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്നും 281 റൺസായിരുന്നു താരം നേടിയിരുന്നത്. 

The cricket world is eagerly awaiting the India-Pakistan clash in the Asia Cup. The final will be played at the Dubai International Stadium at 8 pm tonight. Opener Abhishek Sharma's brilliant performance in the final will strengthen the Indian team. If he continues his good performance in the final, Abhishek Sharma will be able to achieve a historic feat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർപട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ ശക്തമാക്കി തുടങ്ങി: ബി.എൽ.ഒമാർ രാത്രിയിലും വീടുകളിലെത്തും

Kerala
  •  8 days ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  8 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  8 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  8 days ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  8 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  8 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  8 days ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  8 days ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  8 days ago