HOME
DETAILS

സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  
Web Desk
September 28, 2025 | 10:19 AM

man-arrested-for-trying-to-rape-young-woman-by-knocking-her-down- palakkad

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു(25) വിനെ പൊലിസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ അര്‍ധരാത്രിയോടെ വടക്കഞ്ചേരിക്ക് സമീപമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ വിഷ്ണു യുവതിയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. 

പരുക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ബഹളം വെച്ചതോടെ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. 

വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വിഷ്ണു പോക്‌സോ കേസിലും പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. 

 

English summary: A 25-year-old man, Vishnu from Poovanchira in Pattikkad, has been arrested for attempting to sexually assault a young woman after deliberately ramming her scooter late at night. The incident took place near Vadakkencherry around midnight. The woman, an employee at a private firm, was returning home after her night shift when Vishnu followed her on a bike, knocked her down, and tried to sexually assault her.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ

Kerala
  •  10 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു

Cricket
  •  10 days ago
No Image

യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്

uae
  •  10 days ago
No Image

പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി

Saudi-arabia
  •  10 days ago
No Image

കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക

Kerala
  •  10 days ago
No Image

ബിസിനസുകാരിയെ 'മീറ്റിങ്' വാഗ്ദാനത്തോടെ വിളിച്ചുവരുത്തി തോക്കിന്‍മുനമ്പില്‍ നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി; മുംബൈയിൽ ഫാർമ സ്ഥാപകനെതിരെ ഗുരുതര പരാതി

crime
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു; ഡിജിറ്റൽ രേഖകൾ ഹാജരാക്കി

Kerala
  •  10 days ago
No Image

ഒരു പവന് വേണ്ടി കൊലപാതകം'; ലിവിംഗ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് സുഖജീവിതം നയിച്ച പ്രതി പിടിയിൽ

crime
  •  10 days ago
No Image

ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി

Kerala
  •  10 days ago
No Image

ഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു

crime
  •  10 days ago