ഇന്ത്യൻ റോഡുകൾ, ജീവൻ പണയം വെച്ചുള്ള മരണകളിയെന്ന്; ചർച്ചയായി കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയെ യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്
കാനഡയിൽ രണ്ടര വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഒരു യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ആണ് വൻ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ, ഇന്ത്യയിലെ ട്രാഫിക് സംസ്കാരത്തെക്കുറിച്ചും റോഡുകളുടെ അപകടകരമായ അവസ്ഥയെക്കുറിച്ചും യുവാവ് വിശദമായി തന്റെ അനുഭവം പങ്കുവെക്കുന്നുണ്ട്.
ഇന്ത്യയിൽ വാഹനമോടിക്കുക എന്നത് "ജീവൻ പണയം വച്ചുള്ള മരണകളി"യാണ് എന്നാണ് യുവാവ് പറയുന്നത്. വേഗപരിധി പാലിക്കുക, ട്രാഫിക് സിഗ്നലുകളെ ഗൗരവമായി എടുക്കുക, റോഡിലെ ലൈനിൽ മാത്രം ഡ്രൈവ് ചെയ്യുക തുടങ്ങിയ ഗതാഗത നിയമങ്ങൾ കാനഡയിൽ താൻ കർശനമായി പാലിച്ചിരുന്നതായി യുവാവ് പറയുന്നു. എന്നാൽ, ഇന്ത്യയിൽ ഇത്തരം നിയമങ്ങൾ പാലിക്കുന്നത് പലപ്പോഴും അപ്രായോഗികമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം ഒരു ദിവസം അമ്മയ്‌ക്കൊപ്പം വാഹനമോടിച്ച് പോകുമ്പോൾ നേരിട്ട ഒരു സംഭവമാണ് യുവാവ് വിവരിക്കുന്നത്. ഹെൽമെറ്റ് ധരിക്കാതെ, ഇയർഫോൺ വച്ചും സ്കൂട്ടറിൽ സഞ്ചരിച്ച ഒരാൾ പെട്ടെന്ന് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് കയറിവന്നതായി യുവാവ് പറയുന്നു. താൻ നേരെയാണ് ഡ്രൈവ് ചെയ്തിരുന്നതെന്നും എന്നാൽ മറ്റെയാൾ ഇൻഡിക്കേറ്റർ ഓണാക്കിയിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. എന്നിട്ടും, സ്കൂട്ടർ യാത്രക്കാരന്റെ വക ചീത്ത വിളി മുഴുവൻ തനിക്ക് നേരെയും. "അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇന്ത്യയിൽ ഡ്രൈവ് ചെയ്യുക എന്നത് നിയമങ്ങൾ പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിക്കലാണ്," യുവാവ് കുറിച്ചു.
ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് സംവിധാനമാണ് ഇന്ത്യയിലെ റോഡുകളെന്ന് യുവാവ് വിശേഷിപ്പിച്ചു. ഓരോ വർഷവും 1.5 ലക്ഷത്തിലധികം പേർ ഇവിടുത്തെ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. "എല്ലാവരും റോഡ് തങ്ങളുടെ സ്വന്തമാണെന്ന മട്ടിലാണ് ഡ്രൈവ് ചെയ്യുന്നത് യുവാവ് ആരോപിച്ചു. അലഞ്ഞുതിരിയുന്ന കന്നുകാലികൾ, തെരുവ് നായകൾ, ഉള്ള റോഡുകളാണേൽ മുഴുവൻ കുഴികൾ, ട്രാഫിക് നിയമങ്ങളോടുള്ള അവഗണന എന്നിവയെല്ലാം ഇന്ത്യൻ റോഡുകളെ കൂടുതൽ അപകടകരമാക്കുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.
അതേസമയം യുവാവിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേർ യുവാവിന്റെ അനുഭവത്തോട് യോജിച്ച് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഗതാഗത സംസ്കാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പലരും ചർച്ച ചെയ്യുന്നു.
ഇന്ത്യയിലെ റോഡ് സുരക്ഷാ സ്ഥിതിഗതികൾ
ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളും മരണങ്ങളും രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. വേഗതയിലുള്ള നഗരവൽക്കരണം, വാഹനങ്ങളുടെ വർധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി എന്നിവ കാരണം റോഡ് സുരക്ഷ ഒരു വലിയ പൊതു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. 2023-ൽ 1,72,000-ത്തിലധികം പേരാണ് റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത്. ഇത് ദിവസമുള്ള കണക്കുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ 474 മരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. 2024-ൽ മരണസംഖ്യ 1.8 ലക്ഷത്തിലെത്തി, അതിൽ 30,000-ത്തിലധികം മരണങ്ങൾ ഹെൽമറ്റ് ധരിക്കാത്ത ടൂ-വീലർ യാത്രക്കാരാണ്. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിൽ തന്നെ നാഷണൽ ഹൈവേകളിൽ 26,770 മരണങ്ങളാണ് സംഭവിച്ചത്. ഇത് വർഷാവസാനത്തോടെ കൂടുതൽ വർധിക്കുമെന്ന് സൂചിപ്പിക്കുന്നു.
അപകടങ്ങളുടെ പ്രധാന കാരണങ്ങൾ
70% മനുഷ്യ പിഴവുകളാണ് തന്നെയാണ് റോഡ് അപകടങ്ങളുടെ കാരണം.
അമിത വേഗത , മദ്യപിച്ചുള്ള ഡ്രൈവിങ് മൂലമുള്ള അപകടങ്ങൾക്കാണ് രണ്ടാമത്തെ സ്ഥാനം. 34,000 മരണങ്ങൾ ഡ്രൈവിങ് ലൈസൻസില്ലാതെ അപകടങ്ങൾ മൂലമാണ്, ഓവർലോഡിങ്: 12,000 മരണങ്ങൾ. അടിസ്ഥാന സൗകര്യ പരിമിതികൾ: കുഴികൾ, അപര്യാപ്തമായ സൈനേജ്, ബ്ലാക്ക് സ്പോട്ടുകൾ
കേരളത്തിലെ റോഡ് സുരക്ഷ
കേരളത്തിലെ റോഡ് സുരക്ഷാ സ്ഥിതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെങ്കിലും, റോഡ് അപകടങ്ങളുടെ എണ്ണം ഇപ്പോഴും ഉയർന്ന തോതിൽ തന്നെയാണ് തുടരുന്നത്. 2023-ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. എന്നാൽ, ‘സേഫ് കേരള’ പദ്ധതിയിലൂടെ 2024-ൽ AI-അധിഷ്ഠിത ക്യാമറകൾ ഉപയോഗിച്ചതിനാൽ മരണനിരക്ക് 9-10% കുറഞ്ഞു. 2025-ലെ ജനുവരി മുതൽ നവംബർ വരെയുള്ള ഭാഗിക ഡാറ്റ പ്രകാരം, അപകടങ്ങൾ 44,938-ഉം മരണങ്ങൾ 3,453-ഉം ആയി, എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ അപകടങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ (SCRB)യും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും (MVD) നൽകുന്ന കണക്കുകൾ പ്രകാരമാണിത്.
2024-ൽ കേരളത്തിൽ 48,836 അപകടങ്ങളും 3,714 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023-ലെ 48,091 അപകടങ്ങളേക്കാൾ ചെറിയ വർധനയാണിത്. എന്നാൽ, മരണനിരക്ക് 2011-നു ശേഷം ആദ്യമായി 4,000-ന് താഴെയെത്തി, ഇത് ‘സേഫ് കേരള’ പദ്ധതിയുടെ വിജയമാണ്. അപകടങ്ങളുടെ 70% മനുഷ്യപിഴവുകൾ മൂലമാണ്, പ്രധാനമായും അമിതവേഗത (28,546 അപകടങ്ങൾ 2023-ൽ), മദ്യപാനം, ഡിസ്ട്രാക്റ്റഡ് ഡ്രൈവിങ്, ഹെൽമറ്റ് ധരിക്കാത്ത ടൂ-വീലർ യാത്ര. മരിച്ചവരിൽ 40-50% ടൂ-വീലർ യാത്രക്കാർ, പ്രത്യേകിച്ച് ഹെൽമറ്റ് ഇല്ലാത്തവർ. മരണങ്ങളിൽ കാൽനടയാത്രക്കാർ 20% ആണ്. രാത്രി സമയത്തെ അപകടങ്ങൾ (20-30%) മരണങ്ങളുടെ 50%-ലധികം വരും. നാഷണൽ ഹൈവേകളിൽ 885 മരണങ്ങളും സ്റ്റേറ്റ് ഹൈവേകളിൽ 870 മരണങ്ങളും 2024-ൽ രേഖപ്പെടുത്തി.
ജില്ലാടിസ്ഥാനത്തിൽ, എറണാകുളം (7,567 അപകടങ്ങൾ, 489 മരണങ്ങൾ), തിരുവനന്തപുരം (5,772 അപകടങ്ങൾ, 484 മരണങ്ങൾ) എന്നിവ മുന്നിലാണ്. കോട്ടയം, പാലക്കാട്, കൊല്ലം എന്നിവയിലും ഉയർന്ന അപകടനിരക്കുണ്ട്. ‘സേഫ് കേരള’ പദ്ധതി 66.41 ലക്ഷം ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, ₹428 കോടി പിഴ ഈടാക്കി. 2025-ലെ നാഷണൽ റോഡ് സേഫ്റ്റി മന്ത്, ബ്ലാക്ക് സ്പോട്ട് പരിഹാരം, റോഡ് മാർക്കിങ് മെച്ചപ്പെടുത്തൽ എന്നിവ മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ, 75% ട്രാഫിക് 20% PWD റോഡുകളിൽ കേന്ദ്രീകരിക്കുന്നത്, ദുർബലമായ നിയമനടപ്പാക്കൽ, രാത്രി ട്രാഫിക് എന്നിവ വെല്ലുവിളികളാണ്.
കേരളത്തിന്റെ റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ AI ക്യാമറകളുടെ വിപുലീകരണം, മെച്ചപ്പെട്ട ഡ്രൈവർ ട്രെയിനിങ്, റോഡ് ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവ ആവശ്യമാണ്. 2030-ഓടെ WHO-യുടെ 50% മരണകുറവ് ലക്ഷ്യം നേടാൻ കൂട്ടായ ശ്രമങ്ങൾ വേണം. SCRB, MVD, MoRTH എന്നിവയിൽ നിന്നുള്ള ഈ വർഷത്തെ സെപ്റ്റംബർ വരെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."