HOME
DETAILS

ദുബൈയിൽ ഇരുപത്തിമൂന്ന് പുതിയ ജഡ്ജിമാരും ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരും സത്യപ്രതിജ്ഞ ചെയ്തു

  
Web Desk
September 28, 2025 | 12:47 PM

uae vice president swears in 23 new judges and judicial inspectors in dubai

ദുബൈ: ദുബൈയിൽ ഇരുപത്തിമൂന്ന് പുതിയ ജഡ്ജിമാരും ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരും സത്യപ്രതിജ്ഞ ചെയ്തു. ദുബൈയിലെ യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. പുതിയ ജഡ്ജിമാർക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ നേർന്നു. കൂടാതെ, കർത്തവ്യനിർവഹണത്തിൽ ശ്രദ്ധയോടെയും നിഷ്പക്ഷതയോടെയും സുതാര്യതയോടെയും പ്രവർത്തിക്കാൻ ജഡ്ജിമാരോട് ആഹ്വാനം ചെയ്തു.

നിയമം സമൂഹത്തിന്റെ കവചമാണ്, ജുഡീഷ്യറി സാമൂഹിക വിശ്വാസത്തിന്റെയും സ്ഥിരതയുടെയും അന്തിമ സംരക്ഷകനും, ഇവയില്ലാതെ രാഷ്ട്രങ്ങൾക്ക് പുരോഗതി കൈവരിക്കാൻ കഴിയില്ല അദ്ദേഹം കൂട്ടിച്ചേർത്തു. 

നീതി ഉയർത്തിപ്പിടിക്കാനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ജഡ്ജിമാർ പ്രവർത്തിക്കണം. മനസ്സാക്ഷി, സമഗ്രത, നിഷ്പക്ഷത എന്നിവ ഏതൊരു സമൂഹത്തിന്റെയും പുരോഗതിക്കും ഐക്യത്തിനും അവിഭാജ്യമാണ്. ഈ മൂല്യങ്ങൾ ഉൾക്കൊള്ളാനും ദുബൈയുടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം പുതിയ ജഡ്ജിമാരോട് ആഹ്വാനം ചെയ്തു.

വാടക തർക്ക പരിഹാര കേന്ദ്രം, ദുബൈ കോടതികൾ, ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ അതോറിറ്റി എന്നിവിടങ്ങളിലാണ് പുതിയ ജഡ്ജിമാരും, ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരും നിയമിതരായിട്ടുള്ളത്. തങ്ങളിൽ അർപ്പിക്കപ്പെട്ട വലിയ വിശ്വാസത്തിന് ഇവർ നന്ദി അറിയിച്ചു.

The UAE's Vice President, Prime Minister, and Ruler of Dubai, Sheikh Mohammed bin Rashid Al Maktoum, presided over the swearing-in ceremony of 23 new judges and judicial inspectors at Union House in Dubai. The newly appointed officials will serve in the Rental Disputes Centre, Dubai Courts, and the Judicial Inspection Authority. Sheikh Mohammed emphasized the importance of integrity, impartiality, and diligence in their roles, highlighting that a trustworthy judiciary is crucial for social stability and progress



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  9 minutes ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  13 minutes ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  24 minutes ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  25 minutes ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  40 minutes ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  an hour ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  an hour ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  an hour ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  an hour ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  an hour ago