ഏഷ്യ കപ്പ് ഫൈനൽ; ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തെരഞ്ഞെടുത്തു; സൂപ്പർ താരം പുറത്ത്; റിങ്കു സിംഗ് ടീമിൽ
ദുബൈ: 17ാമത് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തെരഞ്ഞെടുത്തു. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. മുൻ മത്സരങ്ങളിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഫെനലിനിറങ്ങുന്നത്. പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം റിങ്കു സിംഗ് പ്ലേയിങ്ങ് ഇലവനിലെത്തി. അതേസമയം, പാകിസ്ഥാൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.
1984-ൽ ആരംഭിച്ച ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്. ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ നായകൻ സൂര്യകുമാർ യാദവും പാകിസ്ഥാന്റെ സൽമാൻ അലി ആഗയുമാണ്.
ഇന്ത്യ പ്ലേയിങ്ങ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (wk), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
പാകിസ്ഥാൻ പ്ലേയിങ്ങ് ഇലവൻ: ഫഖർ സമാൻ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ അലി ആഘ (c), ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ് (WK), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ഇന്ത്യയും പാകിസ്ഥാനും ടി20-യിൽ 15 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇന്ത്യ 10 തവണയും പാകിസ്ഥാൻ 5 തവണയും വിജയിച്ചു. ഈ ടൂർണമെന്റിൽ രണ്ട് തവണ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചു. കിരീടത്തിനൊപ്പം ദേശീയ അഭിമാനവും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ടുള്ള ഈ മത്സരം ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."