തീവ്ര വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കണം; സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്ന ആശങ്കകൾ കോൺഗ്രസും സിപിഎമ്മും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രമേയം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനമായത്. വോട്ടർപട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടി വെക്കണം എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയവും കൊണ്ടുവരും.
കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എസ്ഐആർ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാനായി മുഖ്യ വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടികളുമായി യോഗം ചേർന്നിരുന്നു.
എന്നാൽ യോഗത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എൽഡിഎഫും യുഡിഎഫും എതിർക്കുകയാണ് ചെയ്തിരുന്നത്. സർവ്വകക്ഷി യോഗത്തിൽ പരിഷ്കരണത്തിന് 2002ലെ വോട്ടർപട്ടിക ആധാരമാക്കുന്നതിനേയും ഇരുകക്ഷികളും വിമർശിച്ചു. എന്നാൽ യോഗത്തിൽ ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."