വൗവ്....! ദുബൈയില്‍ ഡ്രൈവറില്ലാത്ത വന്‍ ചരക്ക് വാഹനങ്ങളും വരുന്നു; ആദ്യ ഘട്ടത്തില്‍ 5 റൂട്ടുകളില്‍
ദുബൈ: ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ക്ക് പിന്നാലെ, ഡ്രൈവറില്ലാത്ത വന്‍ ചരക്ക് വാഹനങ്ങളും അവതരിപ്പിച്ച് ദുബൈ. സ്വയം നിയന്ത്രിത ട്രക്കുകള്‍ അവതരിപ്പിക്കാന്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(RTA)യാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ ജബല്‍ അലി പോര്‍ട്ട്, അല്‍മക്തൂം എയര്‍പോര്‍ട്ട്, ജബല്‍അലി പോര്‍ട്ട് റെയില്‍ ടെര്‍മിനല്‍, ഡിഐപി, ഇബ്‌നുബത്തൂത്ത മാള്‍ എന്നീ അഞ്ച് റൂട്ടുകളിലേക്കാണ് ഗതാഗത സൗകര്യമൊരുങ്ങുന്നത്.
എമിറേറ്റിന്റെ റോഡ് ശൃംഖലയില്‍ സെല്‍ഫ് ഡ്രൈവിങ് ഹെവി വാഹനങ്ങളുടെ സുരക്ഷിത സംയോജനം ഉറപ്പാക്കാന്‍ ലൈസന്‍സിംഗ്, ട്രയല്‍ പ്രവര്‍ത്തനങ്ങള്‍, വാഹന സാങ്കേതിക ആവശ്യകതകള്‍, സുരക്ഷാ നടപടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശദമായ നിയന്ത്രണങ്ങള്‍ ആണ് ഡ്രൈവറില്ലാ ചരക്ക് വാഹനങ്ങളുടെ സുരക്ഷിത പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തന്ത്രപരമായ പങ്കാളികള്‍, സ്വകാര്യ കമ്പനികള്‍, വിതരണക്കാര്‍, റീടെയിലര്‍മാര്‍ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇത്, കാര്യക്ഷമത വര്‍ധിപ്പിക്കുക, ആഗോള ലോജിസ്റ്റിക്‌സില്‍ ദുബൈയുടെ മത്സര ശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ദുബൈയില്‍ ഓട്ടോണമസ് ഹെവി വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള റഗുലേറ്ററി ഫ്രെയിം വര്‍ക്കിന്റെ അംഗീകാരം, ബിസിനസിനും സമ്പദ് വ്യവസ്ഥയ്ക്കും മുന്‍നിര കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ ആഗോള മത്സര ശേഷി ശക്തിപ്പെടുത്തുന്നതിലെ വിവേകപൂര്‍ണ മായ ഭരണ നേതൃത്വത്തിന്റെ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം, ദുബൈ സാമ്പത്തിക അജണ്ടയെ (ഡി33) പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ആര്‍.ടി.എ ഡയരക്ടര്‍ ജനറലും ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
2030 ഓടെ ദുബൈയിലെ 25% ട്രാന്‍സ്‌പോര്‍ട്ടും സെല്‍ഫ് ഡ്രൈവിങ്
2030 ഓടെ നഗരത്തിലെ 25% യാത്രകളും സ്വയം നിയന്ത്രിത വാഹനങ്ങളിലൂടെയാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതു വഴി ഭാവി സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലും നൂതനവും സുസ്ഥിരവുമായ മൊബിലിറ്റി പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലും ആഗോള ലീഡറെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ഈ നിയന്ത്രണ ചട്ടക്കൂടിന്റെ ലക്ഷ്യം അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കാനും, റോഡ് സുരക്ഷ കൂട്ടാനും സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ലോജിസ്റ്റിക്‌സ് ഗതാഗത മേഖലയെ പിന്തുണയ്ക്കുന്നതില്‍ ഈ ചട്ടക്കൂട് പ്രധാന സ്തംഭമാണ്. വാണിജ്യ, ലാന്‍ഡ് ലോജിസ്റ്റിക്‌സ് ഗതാഗത മേഖല ദുബൈയുടെ സുപ്രധാന മേഖലകളില്‍ ഒന്നാണ്. 3.5 ടണ്‍ മുതല്‍ 65 ടണ്‍ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളുടെ ഒരു കൂട്ടം ദുബൈയിലുണ്ട്.
ലോജിസ്റ്റിക് ഗതാഗതത്തില്‍ സ്വയം നിയന്ത്രിത ഹെവി വാഹനങ്ങള്‍ സ്വീകരിക്കാനുള്ള നിയന്ത്രണ ചട്ടക്കൂട് ദുബൈ സര്‍ക്കാര്‍ അംഗീകരിച്ച ദുബൈ കൊമേഴ്‌സ്യല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി 2030ന്റെ ഭാഗമാണ്. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയിലേക്കുള്ള ലാന്‍ഡ് കൊമേഴ്‌സ്യല്‍, ലോജിസ്റ്റിക്‌സ് ഗതാഗത മേഖലയുടെ നേരിട്ടുള്ള സംഭാവന 16.8 ബില്യണ്‍ ദിര്‍ഹമായി ഇരട്ടിയാക്കുക, മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ സാങ്കേതിക വിദ്യ സ്വീകരിക്കല്‍ 75% വര്‍ധിപ്പിക്കുക, കാര്‍ബണ്‍ ഉദ്‌വമനം 30% കുറയ്ക്കുക, പ്രവര്‍ത്തന ക്ഷമത 10% മെച്ചപ്പെടുത്തുക എന്നിവയാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. നൂതന വളര്‍ച്ചാ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്റെ ലക്ഷ്യങ്ങള്‍ പ്രസക്തമായ നിയമ നിര്‍മാണങ്ങളിലും നയങ്ങളിലും സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി വാണിജ്യ ഗതാഗത മേഖലയെ നിയന്ത്രിക്കാനും ഇത് ശ്രമിക്കുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ചട്ടക്കൂട് പുറത്തിറക്കല്‍ നടക്കുക. ആദ്യ ഘട്ടത്തില്‍ പ്രധാന സ്തംഭങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ എന്നിവ തിരിച്ചറിയലാണ്.
ജബല്‍ അലി തുറമുഖം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ജബല്‍ അലി പോര്‍ട്ട് ആന്‍ഡ് റെയില്‍ ചരക്ക് ടെര്‍മിനല്‍, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്, ഇബ്‌നു ബത്തൂത്ത മാള്‍ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് പ്രാരംഭ പൈലറ്റ് റൂട്ടുകളുടെ രൂപരേഖ രണ്ടാം ഘട്ടത്തില്‍ ഉണ്ട്. ചില റൂട്ടുകള്‍ സുരക്ഷാ ഡ്രൈവര്‍മാരുമായി പ്രവര്‍ത്തിക്കും. മറ്റുള്ളവ പൂര്‍ണമായും ഓട്ടോണമസ് ആയിരിക്കും.
ദുബൈയുടെ കൊമേഴ്‌സ്യല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി 2030, ഗതാഗത സുരക്ഷ, സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സീറോഎമിഷന്‍ പൊതുഗതാഗതം, അസറ്റ് മാനേജ്‌മെന്റ്, നിക്ഷേപം, ഡിജിറ്റല്‍ തന്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ആറ് പ്രത്യേക തന്ത്രങ്ങള്‍ എന്നിവയുമായി ഈ സംരംഭം യോജിക്കുന്നു. മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന 17 പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സമാന്തരമായി, ട്രൂക്കെറുമായി സഹകരിച്ച് ആര്‍.ടി.എ ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമായ 'ലോജിസ്റ്റി' ആരംഭിച്ചു. പ്ലാറ്റ്‌ഫോം ഓണ്‍ ഡിമാന്‍ഡ് ബുക്കിംഗും ഫ്‌ലീറ്റ് മാനേജ്‌മെന്റും ഇത് പ്രാപ്യമാക്കുന്നു. ഉപയോക്താക്കളെ ഇത് വാണിജ്യ ഗതാഗത ദാതാക്കളുമായി ബന്ധിപ്പിക്കുന്നു. കാര്യക്ഷമത, വിശ്വാസ്യത, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ഒരു പ്രാദേശിക ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു.
Dubai’s Roads and Transport Authority (RTA) has identified five initial routes for the pilot operation of driverless heavy vehicles in the emirate, as part of a newly approved comprehensive regulatory framework.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."