HOME
DETAILS

കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടം; നേതാക്കൾക്കെതിരെ കേസ്

  
September 29, 2025 | 2:06 AM

Accident during Vijays rally in Karur Case filed against leaders

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്‌യുടെ റാലി 40 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ പാർട്ടി നേതാക്കൾക്കെതിരേ കേസ്. മുൻ എം.എൽ.എയും ടി.വി.കെ ജനറൽ സെക്രട്ടറിയും പാർട്ടിയിലെ രണ്ടാമനുമായ എൻ. ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി നിർമൽ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകംഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുസേവകരുടെ ഉത്തരവ് അനുസരിക്കാതിരിക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. 

അപകടം റിട്ട. ജഡ്ജി അരുണ ജഗദീശനാണ് അന്വേഷിക്കുന്നത്. ഇവർ ഇന്നലെ രാത്രിയോടെ സംഭവസ്ഥലം സന്ദർശിച്ചു. ദുരന്തത്തിൽ ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.വി.കെ നൽകിയ ഹരജിയും പാർട്ടിയുടെ തുടർന്നുള്ള റാലികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹരജിയും മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. റാലിക്ക് പൊലിസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അനാവശ്യമായി ലാത്തിവീശിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ടി.വി.കെ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് ആകെ 32 ലക്ഷം രൂപ ധനസഹായം ലഭിക്കും. ടി.വി.കെ 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 10 ലക്ഷവും കേന്ദ്രസർക്കാർ രണ്ടുലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. 

കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന കൂറ്റൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30ഓടെയാണ് തമിഴകത്തെ നടുക്കിയ ദുരന്തമുണ്ടായത്. ചൂടും തിക്കുംതിരക്കും കാരണം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. 18 സ്ത്രീകളും 13 പുരുഷൻമാരും ഒമ്പത് കുട്ടികളുമാണ് മരിച്ചത്. ഇതിൽ രണ്ടുവയസുള്ള കുഞ്ഞും ഉൾപ്പെടും. 30 ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  4 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  4 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  4 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  4 days ago
No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  4 days ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  4 days ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  4 days ago
No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  4 days ago