ഹജ്ജ് കര്‍മം, മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറം എന്നിവയുടെ ചരിത്രം പറയുന്ന മ്യൂസിയം സൗദി സ്ഥാപിക്കുന്നു
റിയാദ്: ഹജ്ജ് കര്‍മങ്ങളുടെയും മസ്ജിദുന്നബവി (പ്രവാചക പള്ളി), മസ്ജിദുല്‍ ഹറം (ഗ്രാന്‍ഡ് മസ്ജിദ്) എന്നിവയുടെ ചരിത്രം പറയുന്ന മ്യൂസിയം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ഇതുസംബന്ധിച്ച് 'ഹജ്ജിന്റെയും രണ്ട് വിശുദ്ധ ഗേഹങ്ങളുടെയും' പദ്ധതിയുടെ ഉന്നത മേല്‍നോട്ട സമിതി പ്രാഥമിക ചര്‍ച്ച നടത്തി. രണ്ട് വിശുദ്ധ പള്ളികളുടെ ചരിത്രവും അവരുടെ സേവനത്തിലെ പ്രധാന പരിവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം നൂറ്റാണ്ടുകളായി ഹജ്ജ്, ഉംറ കര്‍മങ്ങളും രേഖപ്പെടുത്തുന്ന സമഗ്രമായ വിജ്ഞാന റഫറന്‍സ് സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
'എന്‍സൈക്ലോപീഡിയ ഓഫ് ഹജ്ജ് ആന്‍ഡ് ദ ടു ഹോളി മോസ്‌ക്കുകള്‍' (Encyclopedia of Hajj and the Two Holy Mosques) എന്ന തലക്കെട്ടില്‍ അക്കാദമിക് വിജ്ഞാനകോശമായി ആദ്യം വിഭാവനം ചെയ്യപ്പെട്ട ആശയമാണിത്.
അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സ് (ദാര) ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സംരംഭത്തിന് സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയും ലഭിക്കുന്നു. പ്രമുഖ പണ്ഡിതന്മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതിയില്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഇമാമും പ്രസംഗകനുമായ ഷെയ്ഖ് ഡോ. സാലിഹ് ബിന്‍ ഹുമൈദ്, മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ഇസ, ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റാബിയ, ഗസ്റ്റ്‌സ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം മേധാവി ഡോ. അനസ് സൈരാഫി എന്നിവരും സമിതിയിലുണ്ട്.
The High Supervisory Committee of the “History of Hajj and the Two Holy Mosques” project discussed plans to establish a permanent museum dedicated to the history of Hajj and the Two Holy Mosques. The meeting was chaired by Prince Faisal bin Salman, special advisor to the Custodian of the Two Holy Mosques and chairman of the board of King Abdulaziz Foundation for Research and Archives (Darah).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."