ഭൂട്ടാന്‍ വാഹനക്കടത്ത് അന്വേഷണത്തില്‍ ഏഴ് കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് അന്വേഷിക്കാന്‍ ഏഴ് കേന്ദ്ര ഏജന്‍സികള്‍. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെയാണ് അന്വേഷിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സി.ബി.ഐയും കള്ളപ്പണ ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുമ്പോള്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിനാണ് ജി.എസ്.ടി തട്ടിപ്പ് അന്വേഷണത്തിന്റെ ചുമതല. വിദേശ ബന്ധവും റാക്കറ്റ് ഉള്‍പ്പെട്ട മറ്റു തട്ടിപ്പുകളും എന്‍.ഐ.എക്ക് കീഴിലാണ്. ആവശ്യമായ രഹസ്യവിവരങ്ങള്‍ ഐ.ബിയും, ഡി.ആര്‍.ഐയുമായിരിക്കും ശേഖരിക്കുക.
ഭൂട്ടാന്‍ വാഹനക്കടത്തിന് പിന്നില്‍ വന്‍ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ് എത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഇന്ത്യയിലെത്തിച്ചതെന്നാണ് സൂചന. പരിവാഹന്‍ സൈറ്റിലടക്കം ക്രമക്കേട് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.
കേരളത്തില്‍ മാത്രം 200ഓളം വാഹനങ്ങളും ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങളും വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്‌തെന്ന പേരില്‍ എത്തച്ചത് മറ്റ് രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച് ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്ക് കടത്തിയ വാഹനങ്ങളെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് വാഹനക്കടത്തുകാരുടെ കേന്ദ്രമെന്നും കസ്റ്റംസ് പറയുന്നു.
indian central agencies are investigating a major international vehicle smuggling racket involving stolen cars routed through bhutan. over 1,000 vehicles, including 200 in kerala alone, were allegedly smuggled under the guise of bhutan army auctions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."