കയ്യിലൊതുങ്ങാതെ പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ
ദുബൈ: യുഎഇയിൽ ഇന്ന് രാവിലെ (29/09/2025) സ്വർണവില സർവകാല റെക്കോർഡിൽ. 22 കാരറ്റിന് ഗ്രാമിന് 422.75 ദിർഹവും 24 കാരറ്റിന് 456.75 ദിർഹവുമാണ് നിരക്ക്. വാരാന്ത്യത്തിന് മുമ്പുള്ള നിലവാരത്തിൽ നിന്ന് 3 ദിർഹം വർധന. അതേസമയം, ആഗോള വിപണിയിൽ സ്വർണത്തിന്റെ വില ഔൺസിന് 3,800 ഡോളറിനടുത്തെത്തി.
കഴിഞ്ഞ ആഴ്ച ദുബൈയിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു, 24 കാരറ്റ് 452.25 ദിർഹവും 22 കാരറ്റ് 418.75 ദിർഹവും രേഖപ്പെടുത്തി.
ആഗോളതലത്തിൽ, തിങ്കളാഴ്ച സ്വർണവില പുതിയ റെക്കോർഡിലെത്തി, ഔൺസിന് 3,798.73 ഡോളർ. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ഉയർന്ന ഡിമാൻഡുമാണ് ഇതിന് കാരണം. തുടർച്ചയായ ആറാം ആഴ്ചയാണ് സ്വർണവില ഉയരുന്നത്.
അതേസമയം, ഇന്ത്യയിൽ ഇന്ന് (29/09/2025) സ്വർണവില ഉയർന്നു. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില 92 രൂപ കൂടി ഏകദേശം 11,640 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില 85 രൂപ കൂടി ഏകദേശം 10,670 രൂപയുമായി.
Gold prices in the UAE have surged to a record high, with 24K gold priced at 456.75 dirhams per gram and 22K gold at 422.75 dirhams per gram, marking a 3-dirham increase from pre-weekend levels. Globally, gold prices are nearing $3,800 per ounce, currently trading at around $3,806.72 per ounce.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."